കുറ്റിപ്പുറം: ഡ്രൈവിങ് ടെസ്റ്റിൽ പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് നീട്ടിവെച്ചതെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അനന്തകൃഷ്ണന് പറഞ്ഞു. പുതിയ രീതിയില്‍ ടെസ്റ്റ് നടത്താന്‍ മതിയായ സംവിധാനമില്ലെന്ന ഡ്രൈവിങ് സ്കൂളുകളുടെ പരാതിയെതുടര്‍ന്ന് ഹൈകോടതി പുതിയ രീതി നടപ്പാക്കുന്നത് മേയ് 15 വരെ തടഞ്ഞിരുന്നു. ഈ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഗതാഗതമന്ത്രിയുടെ ഇടപെടലിൽ പുതിയ രീതി നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. ഘട്ടംഘട്ടമായി നടപ്പാക്കാനാണ് നിര്‍ദേശം. തീരുമാനം തിങ്കളാഴ്ചയുണ്ടാകും. റിവേഴ്സ് പാര്‍ക്കിങ്, ഗ്രേഡിയൻറ് ടെസ്റ്റ് എന്നിവയടക്കമുള്ള ടെസ്റ്റ് സംവിധാനമാണ് പുതിയ ടെസ്റ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.