തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി പൊലീസ്. ശനിയാഴ്ച ഉച്ചമുതലാണ് ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചത്. തിരുവനന്തപുരത്ത് പൂന്തുറയിൽ സിറ്റി പൊലീസ് കമീഷനർ ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
റോഡുകളിലെ വാഹന പരിശോധനയും കർക്കശമാക്കിയിട്ടുണ്ട്. നിരോധനം നടപ്പാക്കി അഞ്ച് ദിവസം കഴിയുേമ്പാൾ നിയന്ത്രണങ്ങളോട് ജനങ്ങൾ പൊരുത്തപ്പെടുന്ന സാഹചര്യമാണ്. രാവിലെ പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് കഴിഞ്ഞാൽ രാവിലെ 11ന് ശേഷം സംസ്ഥാനത്തെ മിക്ക റോഡുകളും വിജനമാണ്. ഗ്ലൗസുകളും മാസ്കുകളും ധരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ മിക്കയിടങ്ങളിലും പരിേശാധന നടത്തിയത്. തിരിച്ചറിയൽ കാർഡ്, സത്യവാങ്മൂലം എന്നിവ ൈകയ്യിൽ വാങ്ങി പരിശോധിക്കാൻ പാടില്ലെന്ന നിർദേശം പൊലീസ് പാലിച്ചു.
അതേസമയം തീരപ്രദേശങ്ങളിൽ ലേലം ഉൾപ്പെടെ കാര്യങ്ങൾക്ക് നിരവധി പേർ തടിച്ചുകൂടുന്ന സാഹചര്യമുണ്ട്. അതിന് പുറമെ നിരോധനം ലംഘിച്ച് മൽസ്യബന്ധനത്തിന് പോകുന്ന അവസ്ഥയും നിലനിൽക്കുന്നു. ഇത് കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഗുണകരമാവുമെന്നാണ് െപാലീസ് വിലയിരുത്തൽ. എല്ലാ ജില്ലകളിലും േഡ്രാൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചതായി പൊലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.