തിരുവനന്തപുരം: റെയിൽപാളങ്ങളുടെ സുരക്ഷാനിരീക്ഷണത്തിന് പറക്കും കാമറ. ട്രാക്ക്മെൻ വിഭാഗം നടന്ന് പരിശോധിക്കുന്ന സംവിധാനമാണ് േഡ്രാൺ വിന്യസിച്ച് നിരീക്ഷിക്കുന്നത്. റൂർക്കി െഎ.െഎ.ടിയാണ് അത്യാധുനിക സംവിധാനം വികസിപ്പിക്കുന്നത്. പാളങ്ങളിലെ വിള്ളൽ, ഇളകി മാറൽ, തീപിടിത്തം, ക്രോസിങ് സംവിധാനങ്ങളുടെ സ്ഥാനമാറ്റം, പാളം കൂടിച്ചേരുന്ന ഭാഗങ്ങളിലെ തകരാർ, അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം എന്നിവയാണ് നിരീക്ഷിക്കുക.
സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ട്രാക്ക്മാൻമാരാണ് ഇപ്പോൾ ഇൗ ജോലി ചെയ്യുന്നത്. ഒരു ട്രാക്ക്മാന് ആറുകി.ലോമീറ്ററാണ് ചുമതല. ഈ ദൂരപരിധിയിൽ നാലുതവണ നടന്ന് പരിശോധിക്കണമെന്നാണ് വ്യവസ്ഥ. കാമറകളുടെ സഹായത്തോടെ ഒാൺലൈനാകുന്നതോടെ ഇതിന് വേഗം കൂടും. കൺട്രോൾ റൂമിൽ ലഭിക്കുന്ന കാമറ ചിത്രം പരിേശാധിച്ച് വേഗത്തിൽ അപകടസാഹചര്യം തിരിച്ചറിയാം. അടിസ്ഥാന സൗകര്യമൊരുക്കുന്നത് റെയിൽവേക്ക് കീഴിലെ പൊതുമേലഖ സ്ഥാപനമായ റെയിൽടെല്ലാണ്.
കാമറക്കു പിറകിൽ സ്വകാര്യക്കണ്ണുണ്ടോ
തിരുവനന്തപുരം: നിരീക്ഷണത്തിന് പറക്കും കാമറ കൊണ്ടുവരുന്നതിനപിറകിൽ സ്വകാര്യവത്കരണ നീക്കമുണ്ടോ? റെയിൽവേയിലെ തൊഴിലാളി സംഘടനകളാണ് സംശയമുന്നയിക്കുന്നത്. റെയില്സുരക്ഷയില് ഏറെ പ്രധാന്യമുള്ള ട്രാക്ക്, റെയില്‍ അറ്റകുറ്റപ്പണി എന്നിവ സ്വകാര്യമേഖലക്ക് കൈമാറാന്‍ നേരത്തേ നീക്കം നടന്നിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴില്‍ അറ്റകുറ്റപ്പണിയുടെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യവത്കരണത്തിന് ചരടുവലി നടന്നത്. കാമറ വരുന്നതോടെ ജീവനക്കാരുടെ തൊഴിൽ നഷ്ടമാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം ഡിവിഷനിൽ മാത്രം മൂവായിരത്തോളം ട്രാക്ക്മാൻമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.