കൊച്ചി: ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നടത്തുന്ന ആകാശ നിരീക്ഷണത് തിനിടെ ഡ്രോൺ കാമറകൾ നിലത്തുവീണതിലൂടെ ഓപറേറ്റർമാർക്കുണ്ടായത് ലക്ഷങ്ങളുടെ നഷ് ടം. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും കൂട്ടംകൂടുന്നവരെയും പിടികൂടാൻ പൊലിസ് ഡ ്രോൺ കാമറ ഓപറേറ്റർമാരുടെ സൗജന്യ സഹായത്തോടെ നടത്തുന്ന ആകാശ നിരീക്ഷണം ഇതിനകം ശ്ര ദ്ധ പിടിച്ചുപറ്റിയതാണ്. കേരളത്തിലങ്ങോളമിങ്ങോളം മുന്നുറ്റമ്പതോളം കാമറകളുമായാണ് ഓപറേറ്റർമാരുടെ സൗജന്യ സേവനം.
വെയിലേറ്റ് ബാറ്ററിക്ക് കേടുപാട് സംഭവിച്ചും കാറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിയന്ത്രണം തെറ്റിയുമാണ് പത്തോളം കാമറകൾ തകരാറിലായത്. കാസർകോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് കൂടുതലായി ഇത് സംഭവിച്ചത്. ലക്ഷങ്ങൾ വിലയുള്ള കാമറകൾ നിലത്തുവീണ് കേടുപാടുകൾ സംഭവിക്കുന്നത് ശ്രദ്ധയിൽപെടുത്തിയിട്ടും അറ്റകുറ്റപ്പണിക്ക് അധികൃതരിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നതാണ് ഇവരെ കുഴക്കുന്നത്. സ്പെയർപാർട്സ് ക്ഷാമവും ബുദ്ധിമുട്ടാണ്. നിരീക്ഷണത്തിന് മൂന്നുതരം ഡ്രോണുകളാണ് പ്രധാനമായി ഉപയോഗിക്കുന്നത്. സിനിമയിലും മറ്റും ഉപയോഗിക്കുന്ന ഇൻസ്പെയർ ടു എന്ന ഡ്രോണിന് 12 ലക്ഷമാണ് വില. വിവാഹങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഫാൻറം-നാലിന് ഒന്നരമുതൽ നാലുലക്ഷം വരെയും മാവിക്ക് എന്ന വിഭാഗത്തിലുള്ളതിന് ഒന്നരമുതൽ രണ്ടുലക്ഷംവരെയും വിലയുണ്ട്.
ഡ്രോൺ കാമറ ഓപറേറ്റർമാരുടെ കൂട്ടായ്മകളായ പ്രഫഷനൽ ഏരിയൽ സിനിമറ്റോഗ്രഫി അസോസിയേഷൻ, സ്കൈ ലിമിറ്റ്, ഓർഗനൈസേഷൻ ഓഫ് പ്രഫഷനൽ ഏരിയൽ മൂവി മേക്കേഴ്സ് തുടങ്ങിയവയാണ് സേവനത്തിന് നേതൃത്വം നൽകുന്നത്. ലോക്ഡൗണിൽ വ്യാജവാറ്റ് കേന്ദ്രങ്ങളടക്കം ഡ്രോൺ കാമറ ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. അതിർത്തിയിലെ നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനടക്കം കാമറകളുമായി ഓപറേറ്റർമാർ ഇപ്പോഴും സജീവമാണ്.
വരുമാനമില്ലാത്ത കാലത്ത് സേവനത്തിനിറങ്ങിയ തങ്ങളുടെ കാമറകൾക്ക് കേടുപാട് സംഭവിക്കുമ്പോൾ ജീവിതോപാധികൂടി നശിക്കുകയാണെന്ന് സ്കൈ ലിമിറ്റ് പ്രതിനിധി സൂരജ് ലൈവ് മീഡിയ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാർ ഇടപെട്ട് സാമ്പത്തിക സഹായം നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.