പയ്യന്നൂർ: രാജ്യരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായ ഏഴിമല നാവിക അക്കാദമിയുടെ അതീവ സുരക്ഷാ മേഖലയിൽ അജ്ഞാതർ ഡ്രോൺ പറത്തി. സംഭവത്തിൽ പയ്യന്ന ൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാവിക പ്രോവോസ്റ്റ് മാർഷൽ ലഫ്റ്റനൻഡ് കമാൻ ഡർ പ്രഞ്ചാൽ ബോറയുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ 26ന് രാത്രി പത്തോടെയാണ് ഡ്ര ോൺ പറക്കുന്നത് നാവിക അക്കാദമി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഫോട്ടോഗ്രഫി ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തുന്നതിന് അനുമതിയില്ലാത്ത കടൽ തീരത്തുകൂടിയാണ് ഡ്രോൺ പറന്നത്.
ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വെടിവെച്ചിടാൻ ഉത്തരവു ലഭിച്ചുവെങ്കിലും അപ്പോഴേക്കും അപ്രത്യക്ഷമായതിനാൽ സാധിച്ചില്ല. തുടർന്നാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്. വിഡിയോ ചിത്രീകരണത്തിന് ഉൾപ്പെടെ കാമറ സംവിധാനം ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം. ഇത് നിലനിൽക്കെ രാത്രിയിൽ ഡ്രോൺ പറത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് അക്കാദമി അധികൃതരും പൊലീസും കാണുന്നത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം നടത്തുന്നത്.ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി. വിദേശ കാഡറ്റുകൾ ഉൾപ്പെടെ ഇവിടെ നാവിക പരിശീലനം നേടിവരുന്നുണ്ട്. രാജ്യത്തിെൻറ തന്ത്രപ്രധാന മേഖലയിലെ രഹസ്യങ്ങൾ ചോർത്താനുള്ള ലക്ഷ്യത്തിെൻറ ഭാഗമായാണോ ഡ്രോൺ ഉപയോഗിച്ചതെന്ന സംശയം പൊലീസിനുണ്ട്. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.