വരള്‍ച്ച രൂക്ഷമാകുന്നു; നേരിടാന്‍ 61 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കെ, ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 61 കോടി അനുവദിച്ചു. റവന്യൂ-കൃഷി മന്ത്രിമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. വരള്‍ച്ചപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ ഏകോപിപ്പിക്കുക മന്ത്രിമാരായിരിക്കും. ഇതു സംബന്ധിച്ച തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭയോഗം കൈക്കൊണ്ടു. കൃഷിനാശത്തിന് 17,03,00,000 രൂപയും കുടിവെള്ളവിതരണത്തിന് 34,42,15,199 ഉം മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍പെട്ട് കൃഷിനശിച്ചവര്‍ക്ക് ആശ്വാസധനമായി 9,68,00,000 രൂപയും അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വ്യാഴാഴ്ച  കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തും. സംസ്ഥാനത്ത്  ജനുവരിയില്‍ ഇതുവരെ മഴ കിട്ടിയിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ നേരിയ ചാറ്റല്‍ മഴ മാത്രമാണ് കിട്ടിയതെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. വരള്‍ച്ച കുറേക്കൂടി രൂക്ഷമായ ശേഷം കേന്ദ്രസംഘത്തെ അയക്കാന്‍ ആവശ്യപ്പെട്ടാല്‍ മതിയെന്ന നിലപാടാണ് മന്ത്രിസഭയില്‍ ഉണ്ടായത്. ഇപ്പോള്‍ അവരത്തെിയാല്‍ സ്ഥിതി അത്ര ഗുരുതരമല്ളെന്നാവും റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പെയ്യേണ്ടിയിരുന്ന കാലവര്‍ഷത്തില്‍ 35 ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷത്തില്‍ 62 ശതമാനവും കുറവ് വന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെയാകെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചത്.
പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷിക കടങ്ങളിന്മേലുള്ള റവന്യൂ റിക്കവറിക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. പാലുല്‍പാദനം കുറയാന്‍ സാധ്യതയുള്ളതിനാല്‍ കാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കാറ്റില്‍ ക്യാമ്പുകള്‍ ആരംഭിക്കും. ശുദ്ധജല കിയോസ്ക്കുകള്‍ക്ക് 20 കോടിയോളം നീക്കിവെച്ചിട്ടുണ്ട്. 11,210 ശുദ്ധജല കിയോസ്ക്കുകളാണ് സ്ഥാപിക്കുക. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും ജലദുരുപയോഗം തടയുന്നതിനും നടപടി ഉണ്ടാകും. ജലവിതരണത്തിന്‍െറ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാനോ അഴിമതി നടത്താനോ ആരെയും അനുവദിക്കില്ളെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.