ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിലിരിക്കെ ബിനീഷ് കോടിയേരി പൊലീസിനെ സ്വാധീനിച്ച് ഫോൺ ഉപയോഗിച്ചതായി രഹസ്യാന്വേഷണ വിഭാഗം.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെതുടർന്ന് നിലവിൽ ബിനീഷിനെ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന ഇ.ഡി ഒാഫിസിന് അടുത്തുള്ള വിൽസൻ ഗാർഡൻ െപാലീസ് സ്റ്റേഷനിൽനിന്നും ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുള്ള കബൻ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഫോൺ ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങൾ ലഭിച്ചുവെന്ന വിവരത്തെതുടർന്ന് ഞായറാഴ്ച പുലർച്ചയാണ് ഇ.ഡി ഉദ്യോഗസ്ഥരെത്തി ബിനീഷിനെ മാറ്റിയത്. വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിൽനിന്ന് ഫോൺ അല്ലാതെ മറ്റു സൗകര്യങ്ങൾ എന്തൊക്കെയാണെന്ന വിവരം ഇ.ഡി പുറത്തുവിട്ടിട്ടില്ല.
പൊലീസുകാരെ സ്വാധീനിച്ചാണ് ബിനീഷ് ഫോൺ ഉപയോഗിച്ചതെന്നാണ് വിവരം. ഇതിനിടെ, തിങ്കളാഴ്ച രാവിലെ ശാന്തി നഗറിലെ ഇ.ഡി സോണൽ ഒാഫിസിലെത്തിച്ച് ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടർന്നു. ബിനാമി ഇടപാടുകളിൽ അഞ്ചു കമ്പനികൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ തേടിക്കൊണ്ടുള്ള ചോദ്യങ്ങളാണ് ഇ.ഡി ബിനീഷിേനാട് ചോദിച്ചത്. 11ാം ദിവസത്തെ േചാദ്യംചെയ്യലിലും ബിനീഷ് കാര്യമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന ബുധനാഴ്ച കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് ഇ.ഡിയുടെ തീരുമാനം. ഡെബിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങളും കമ്പനികളുമായും ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി ശേഖരിച്ചുവരുകയാണ്. അന്വേഷണത്തിൽ ലഭിച്ച കൂടുതൽ വിവരങ്ങളായിരിക്കും ബുധനാഴ്ച ഇ.ഡി കോടതിയിൽ സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.