വൻലഹരി വേട്ട : പിടികൂടിയത് വിപണിയിൽ ഒരു കോടി രൂപയോളം വിലയുള്ള ലഹരി വസ്തുക്കൾ

തിരുവനന്തപുരം : വൻലഹരി വേട്ടയിൽ പിടികൂടിയത് വിപണിയിൽ ഒരു കോടി രൂപയോളം വിലയുള്ള ലഹരി വസ്തുക്കൾ. കടയ്ക്കാവൂർ പോലീസ് പോലീസ് സ്റ്റേഷൻ പരിധിയായ മണനാക്കിൽ കടയ്ക്കാവൂർ പോലീസും, റൂറൽ ഡാൻസാഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.

മാരക ലഹരി വസ്തുവായ എം.ഡി.എം.എ യൂമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിരവധി നർക്കോട്ടിക്ക്, ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (42) , വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ (29 ) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 310 ഗ്രാം എം.ഡി.എം.എ പിടികൂടി. കേരളാ പോലീസിന്റെ ലഹരി വിരുധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി യുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ.

Tags:    
News Summary - Drug hunt: Intoxicants worth Rs 1 crore seized in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.