മയക്കുമരുന്ന് യഥേഷ്ടം; കണ്ണൂരിൽ ഇതുവരെ പിടിയിലായത് 543 പേർ

ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ഒ​ഴു​ക്ക്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ന​വം​ബ​ർ വ​രെ എ​ക്സൈ​സ് മാ​ത്രം പി​ടി​കൂ​ടി​യ​ത് 543 പേ​രെ. ഇ​ക്കാ​ല​യ​ള​വി​ൽ 1347 അ​ബ്കാ​രി കേ​സും 553 മ​യ​ക്കു​മ​രു​ന്ന് കേ​സും 3903 പു​ക​യി​ല കേ​സു​മാ​ണ് എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ബ്കാ​രി കേ​സി​ൽ 1026 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 54 വ​ണ്ടി​ക​ളും പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ 20 വ​ണ്ടി​ക​ളും പി​ടി​കൂ​ടി. 236 സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളാ​ണ് ഈ ​വ​ർ​ഷം ന​ട​ത്തി​യ​ത്.

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ വ​ക​യി​ൽ മാ​ത്രം ന​വം​ബ​ർ വ​രെ പി​ഴ​യീ​ടാ​ക്കി​യ​ത് 7,87,800 രൂ​പ​യാ​ണ്. തൊ​ണ്ടി​മു​ത​ലാ​യി 1,12,855 രൂ​പ​യും 30 മൊ​ബൈ​ൽ ഫോ​ണും എ​ക്സൈ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി. ​രാ​ഗേ​ഷി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല​യി​ലാ​കെ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്. പു​രു​ഷ​ൻ​മാ​ർ മാ​ത്ര​മാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം അ​ധി​കം പി​ടി​യി​ലാ​യ​തെ​ങ്കി​ലും ഈ ​വ​ർ​ഷം നി​ര​വ​ധി യു​വ​തി​ക​ളും വീ​ട്ട​മ്മ​മാ​രും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ബ്കാ​രി കേ​സി​ൽ പി​ടി​കൂ​ടി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ

സ്പി​രി​റ്റ് - 6,600 ലി​റ്റ​ർ,

ചാ​രാ​യം -280.5 ലി​റ്റ​ർ,

വി​ദേ​ശ​മ​ദ്യം - 3705.899 ലി​റ്റ​ർ,

വാ​ഷ് -26372 ലി​റ്റ​ർ,

ബി​യ​ർ - 99.75 ലി​റ്റ​ർ,

മാ​ഹി മ​ദ്യം - 1221.91 ലി​റ്റ​ർ,

ക​ർ​ണാ​ട​ക മ​ദ്യം - 99.21,

ഗോ​വ മ​ദ്യം - 52.5 ലി​റ്റ​ർ

മ​യ​ക്കു​മ​രു​ന്ന്- ക​ഞ്ചാ​വ് കേ​സിൽ പിടികൂടിയവ

ക​ഞ്ചാ​വ് - 87.968 കി. ​ഗ്രാം,

ക​ഞ്ചാ​വ് ചെ​ടി​ക​ൾ 22 എ​ണ്ണം,

എ​ൽ.​എ​സ്.​ഡി 1.607 ഗ്രാം,

​എം.​ഡി.​എം.​എ 324.412 ഗ്രാം,

​മെ​ത്താംഫി​റ്റ​മി​ൻ - 503.024 ഗ്രാം,

​ഹഷീഷ് ഓ​യി​ൽ - 5.105 ഗ്രാം,

​ബ്രൗ​ൺ​ഷു​ഗ​ർ 13.697 ഗ്രാം,

​ഹെ​റോ​യി​ൻ 3.26,

നൈ​ട്രോ​സെ​പാം - 05 ഗ്രാം.

​സ്പാ​സ്മോ പ്രോ​ക്സി​വോ​ൺ - 165.85 ഗ്രാം,

​പു​ക​യി​ല -459.8 കി.​ഗ്രാം, ക​ഞ്ചാ​വ് ബീ​ഡി​ക​ൾ എ​ന്നി​വ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - drug; So far 543 people have been arrested in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.