ലഹരിക്കെതിരെ പിടിമുറുക്കി എക്സൈസ്; ആറുമാസം അറസ്റ്റിലായത് 1000 പേർ

കൊ​ച്ചി: ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ അ​ടി​വേ​ര​റു​ക്കാ​നു​ള്ള എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളി​ൽ ആ​റു​മാ​സ​ത്തി​നി​ടെ അ​ക​ത്താ​യ​ത് 1000ത്തി​ലേ​റെ പേ​ർ. അ​ബ്കാ​രി, എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​ങ്ങ​ൾ പ്ര​കാ​രം 2024 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ 1049 പേ​രാ​ണ്. ഇ​തി​ൽ 625 പേ​ർ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ബ്കാ​രി കേ​സി​ലും 424 പേ​ർ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ.​ഡി.​പി.​എ​സ്(​നാ​ർ​കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ്) കേ​സി​ലു​മാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ലീ​സി​ന്‍റെ അ​റ​സ്റ്റ് കൂ​ടാ​തെ​യാ​ണി​ത്.

കേ​സു​ക​ൾ 5000ത്തി​ലേ​റെ

ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പ്​ എ​ടു​ത്ത കേ​സ്​ 5182 ആ​ണ്. ഇ​തി​ൽ കോ​ട്പ (സി​ഗ​റ​റ്റ് ആ​ൻ​ഡ് അ​ദ​ർ ടു​ബാ​കോ പ്രോ​ഡ​ക്ട്സ് ആ​ക്ട്) പ്ര​കാ​ര​മു​ള്ള കേ​സു​ക​ളാ​ണ് ന​ല്ലൊ​രു പ​ങ്കും. 657 അ​ബ്കാ​രി കേ​സും 436 എ​ൻ.​ഡി.​പി.​എ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട​ത്ത് കോ​ട്പ പ്ര​കാ​ര​മെ​ടു​ത്ത​ത് 4089 കേ​സു​ക​ളാ​ണ്. കോ​ട്പ പി​ഴ​യി​ന​ത്തി​ലും ല​ക്ഷ​ങ്ങ​ൾ എ​ക്സൈ​സ് വ​കു​പ്പ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കെ​ത്തി​ച്ചി​ട്ടു​ണ്ട്.

ഒ​ഴു​കു​ന്നു, ന്യൂ​ജെ​ൻ ല​ഹ​രി​ക​ൾ

എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ ന്യൂ​ജെ​ൻ ല​ഹ​രി മ​രു​ന്നു​ക​ളാ​ണ് പി​ടി​കൂ​ടു​ന്ന​തി​ൽ ഏ​റെ​യും. ആ​റു​മാ​സ​ത്തി​നി​ടെ 231 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്ന്​ മാ​ത്രം എ​ക്സൈ​സ് വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് 20 ഗ്രാ​മി​ൽ അ​ധി​കം കൈ​വ​ശം​വെ​ക്കു​ന്ന​ത് 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു​ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​ത​വ​ണ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

പി​ഴ​യും തൊ​ണ്ടി​യും ല​ക്ഷ​ങ്ങ​ൾ

എ​ക്സൈ​സ് കേ​സു​ക​ളി​ൽ പി​ഴ​യും തൊ​ണ്ടി​മു​ത​ലും ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ ഈ​യി​ന​ത്തി​ൽ സ​ർ​ക്കാ​റി​നു ല​ഭി​ച്ചു. കോ​ട്പ പി​ഴ​യാ​ണ് ഇ​തി​ൽ മു​ഖ്യം. 8,16,401 രൂ​പ പി​ഴ​യി​ന​ത്തി​ൽ മാ​ത്രം ല​ഭി​ച്ച​പ്പോ​ൾ 1.70 ല​ക്ഷം രൂ​പ തൊ​ണ്ടി തു​ക​യാ​യി കി​ട്ടി. 

Tags:    
News Summary - Drugs; 1000 people were arrested in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.