തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന യുവതി പ്രസവിച്ചു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന യുവതി പ്രസവിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 10.30 ഓടെയാണ് യുവതിയെ അവശനിലയിൽ പ്ലാറ്റ് ഫോമിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസ് എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ആംബുലൻസിൽ ഇവരെയും കുഞ്ഞിനെയും ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സെക്കന്ദരാബാദിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. കൂടെ മൂന്നു വയസ്സുള്ള കുട്ടി മാത്രമാണുണ്ടായിരുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ​പൊലീസ് അറിയിച്ചു. 

News Summary - Non-state woman gave birth at Thrissur railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.