തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോളർ വിരമിച്ച ഒഴിവിലേക്ക് പകരം ആളെ നിയമിക്കാത്തതോടെ ഏഴുമാസത്തിലധികമായി ഡ്രഗ്സ് കൺേട്രാൾ വിഭാഗത്തിെൻറ പ്രവർത്തനം പ്രതിസന്ധിയിൽ. ആരോഗ്യമന്ത്രിയുടെ നിർദേശം മറികടന്ന് വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്ത ഉദ്യോഗസ്ഥനെ ഡ്രഗ്സ് കണ്‍ട്രോളറാക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.
ഡ്രഗ്സ് കൺട്രോളറായിരുന്ന ഹരി പ്രസാദ് ജനുവരി 31ന് വിരമിച്ച ശേഷം ആ തസ്തികയിൽ സ്ഥിരംആളെ നിയമിച്ചിട്ടില്ല. പകരം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറായ രവി എസ്. മേനോന് ചുമതല നൽകി. ഇദ്ദേഹത്തെയാണ് ഇപ്പോൾ ഡ്രഗ്സ് കണ്‍ട്രോളറാക്കാന്‍ നീക്കം. ഇൗ തസ്തികയിലേക്ക് പരിഗണിച്ച മൂന്ന് ഉദ്യോഗസ്ഥരില്‍ വിജിലന്‍സ് കേസുകളുള്ള രവി എസ്. മേനോന് മാത്രം വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയിരുന്നില്ല. പട്ടികയിലെ എം.ആര്. പ്രദീപിനും മോളിക്കുട്ടിക്കും ക്ലിയറന്‍സ് കിട്ടി. എന്നാൽ, രവി എസ്. മേനോെൻറ ക്ലിയറന്‍സ് പ്രശ്നം മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസും ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഇടപെടുന്നുവെന്നാണ് അറിയുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇേപ്പാൾ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ മരുന്നുകളുമായി ബന്ധപ്പെട്ട എക്സ്പോർട്ടിങ് അടക്കം കാര്യങ്ങൾ മുടങ്ങിക്കിടക്കുകയാണ്. വ്യാജമരുന്നുകളുടെ പരിശോധനയും നടപടികളും ലൈസൻസുകൾ അനുവദിക്കുന്നതും പ്രതിസന്ധിയിലാണ്. യോഗ്യതയുടെ അടിസ്ഥാനത്തിലും സർവിസ് പ്രകാരവും എം.ആർ. പ്രദീപാണ് ഇൗ സ്ഥാനം കിട്ടാൻ അർഹൻ എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രദീപിന് ഇനി അവശേഷിക്കുന്നത് ആറുമാസത്തോളം സർവിസ് മാത്രമാണ്. പട്ടികയിലുള്ള മറ്റ് രണ്ടുപേർക്കും ഇനിയും ദീർഘമായ സർവിസ് കാലാവധിയുമുണ്ട്. എന്നാൽ, ഡെപ്യൂട്ടി സെക്രട്ടറി ജയിംസ് രാജിനെക്കൊണ്ട് അന്വേഷണം നടത്തി രവി എസ്. മേനോന് ക്ലീന്‍ ചിറ്റ് തരപ്പെടുത്തിയാണ് നിയമന ശ്രമം നടക്കുന്നത്. രവി എസ്. മേനോനെ നിയമനപട്ടികയില്‍ തിരികെയെത്തിച്ച് ആരോഗ്യ സെക്രട്ടറി ഫയല്‍ ആരോഗ്യമന്ത്രിക്ക് കൈമാറിയെങ്കിലും എം.ആര്. പ്രദീപിനെ ഡ്രഗ്സ് കണ്ട്രോളറാക്കാമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെയും തീരുമാനം. ഫയല്‍ ആഗസ്റ്റ് ആറിന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.