ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്ന്​:  ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി ഡ്ര​ഗ്​​സ്​ ക​ൺ​േ​ട്രാ​ള​ർ

പാലക്കാട്: മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ നടപടി കർശനമാക്കി ഡ്രഗ്സ് കൺേട്രാളർ ജനറലി​െൻറ ഉത്തരവ്. ശരിയായ വഴിയിലൂടെ മാത്രമേ മരുന്ന് സംഭരിക്കാവൂവെന്നും വിതരണം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ രേഖയും മൊത്തവിതരണക്കാരും ചില്ലറ വ്യാപാരികളും സൂക്ഷിക്കണെമന്നും ഉത്തരവിൽ നിർദേശിക്കുന്നു. 

മരുന്ന് നിർമാതാക്കൾ യഥാസമയം ആക്ഷൻ പ്ലാൻ സമർപ്പിക്കണം. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്ന സർവേയിൽ ഗുണനിലവാരമില്ലാത്തതും നിശ്ചിത അളവിൽ കുറവുള്ളതുമായ മരുന്നുകൾ വ്യാപകമായി കണ്ടെത്തിയതോടെയാണ് നടപടി കർശനമാക്കിയത്. 

സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ മരുന്ന് ഉപഭോക്താക്കൾക്ക് നൽകേണ്ടത് ചില്ലറ വ്യാപാരികളുടെ പൂർണ ഉത്തരവാദിത്തമാണെന്ന് ഡ്രഗ്സ് കൺേട്രാളർ ജനറൽ അറിയിച്ചു. ഇതിനാൽ നിർമാണകമ്പനി മുതൽ ഉപഭോക്താവ് വരെയുള്ള  മരുന്നുനീക്കത്തി​െൻറ ശരിയായ രേഖകൾ വ്യാപാരികൾ സൂക്ഷിക്കണം. മൊത്തവിതരണക്കാരും ചില്ലറ വ്യാപാരികളും മരുന്ന് വിവരങ്ങൾ സൂക്ഷിക്കുന്ന സംവിധാനം ഡിജിറ്റലൈസ് ചെയ്യണം. 

യോഗ്യരായ ഫാർമസിസ്റ്റുകൾ മാത്രമേ വിതരണം നടത്താൻ പാടുള്ളൂ. മരുന്ന് കേടാകാതെ സൂക്ഷിക്കാൻ ചില്ലറ വ്യാപാരികൾ ശരിയായ സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തണം. ഗുഡ് ഡിസ്ട്രിബ്യൂഷൻ പ്രാക്ടീസ് (ജി.ഡി.പി) ഉറപ്പുവരുത്താൻ മരുന്നി​െൻറ സംഭരണം, വിതരണം, വിൽപന, രേഖകളുടെ സൂക്ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. വിപണിയിലുള്ള ഏതെങ്കിലും മരുന്നി​െൻറ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടായാൽ ഇക്കാര്യം വ്യാപാരികൾ ഉടൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ അറിയിക്കണം.

മരുന്നുകൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ, വെൽനെസ് സ​െൻററുകൾ തുടങ്ങിയവ സർക്കാർ നിഷ്കർഷിക്കുന്ന ഗുഡ് ഡിസ്ട്രിബ്യൂഷൻ പ്രാക്ടീസ്, ഗുഡ് സ്റ്റോറേജ് പ്രാക്ടീസ് (ജി.എസ്.പി) എന്നിവ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഡ്രഗ്സ് കൺേട്രാൾ വിഭാഗം പറയുന്നു.

Tags:    
News Summary - drugs controller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.