കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ അന്വേഷിക്കാൻ പ്രത്യേക നടപ ടിക്രമങ്ങൾ (പ്രോട്ടോക്കോൾ) ഉണ്ടാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈകോടതി. വർഷംതോറും 4000 പേർ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സർക്കാർ ഇത്തരം കേസുകളിൽ ഫലപ്രദമായ അന്വേഷണത്തിന് പ്രോട്ടോക്കോൾ തയാറാക്കിയിട്ടില്ല. ഇതിന് ന്യായീകരണമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാജ വിജയ രാഘവൻ, ഇത് സംബന്ധിച്ച വിശദീകരണം സത്യവാങ്മൂലമായി സമർപ്പിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകി.
ഒക്ടോബർ 26ന് അടൂരിൽ സ്വകാര്യ ബസിടിച്ച് യുവദമ്പതികൾ മരിച്ച കേസിൽ പ്രതിയായ ബസ് ഡ്രൈവർ മാവേലിക്കര കൊല്ലകടവ് കൃഷ്ണ സദനത്തിൽ ഉല്ലാസ് നൽകിയ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. മദ്യലഹരിയിലായിരുന്ന ഉല്ലാസിനെ സംഭവം നടന്നയുടൻ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ രക്തസാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, പ്രതി മദ്യപിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു.
ഇക്കാര്യം ഉറപ്പാക്കാൻ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. പരിശോധന റിപ്പോർട്ടുകൾ കൃത്യമായി ലഭ്യമാക്കേണ്ടത് പൊലീസിെൻറ ബാധ്യതയാണ്. അതിന് മതിയായ ലാബ് സൗകര്യം ഉണ്ടാകണം. മദ്യപിച്ച് വാഹനേമാടിച്ച് അപകടമുണ്ടാക്കുന്ന സംഭവങ്ങളിൽ ലാബ് റിപ്പോർട്ടുകൾ താമസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഹരജി വീണ്ടും ഡിസംബർ 17ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.