മദ്യപിച്ച് വണ്ടിയോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരും അഞ്ച് കണ്ടക്ടർമാരും അറസ്റ്റിൽ

തൃശൂര്‍: മദ്യപിച്ച് ബസ് ഓടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കണ്ടക്ടർമാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായി ശ്രദ്ധേയില്‍പെട്ടത്. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.

രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് ഓട്ടം അവസാനിപ്പിച്ചു. നേരത്തെ തന്നെ സ്വകാര്യ ബസുകളുടെ സാഹസിക ഡ്രൈവിങ്ങിനെക്കുറിച്ചും ബസ് ജീവനക്കാരുടെ തെറ്റായ പ്രവർത്തികൾക്കെതിരേയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ യാതൊരു ഫലവും ഇല്ലാത്തതിന് പിന്നാലെയാണ് ഇപ്പോൾ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - drunk driving; Seven private bus drivers and five conductors were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.