പാലക്കാട് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്.എൻ.ഡി.പി പ്രവർത്തകർ

പാലക്കാട് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്.എൻ.ഡി.പി പ്രവർത്തകർ

പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണാക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച് എസ്.എൻ.ഡി.പി പ്രവർത്തകരുടെ പ്രതിഷേധം. പാലക്കാട് കൊല്ലങ്കോട് മുതലമടയിലാണ് സംഭവം.

മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിന് പിന്നാലെ മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മുതലമടയിലെ എസ്.എൻ.ഡി.പിയുടെ പ്രതിഷേധം.

വെള്ളാപ്പള്ളിക്കെതിരെ ലീഗ് നേതൃത്വം നടത്തുന്ന ആക്രമണങ്ങൾ നോക്കിനിൽക്കാനാവില്ലെന്നും ചെറുത്തുതോൽപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്നും സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ ജീവിക്കാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി പറഞ്ഞത്.

മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നുമാണ് വെള്ളാപ്പള്ളിയുടെ അധിക്ഷേപം.

പ്രസംഗം വിവാദമായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘനകൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - SNDP workers protest by burning the effigy of Muslim League state president Panakkad Sadikhali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.