മദ്യലഹരിയിൽ രക്ഷിതാക്കൾ കുഞ്ഞിനെ മറന്നു; വീട്ടിലെത്തിച്ച് പൊലീസ്

കോടഞ്ചേരി: മദ്യലഹരിയിൽ രക്ഷിതാക്കൾ കുഞ്ഞിനെ അങ്ങാടിയിൽ മറന്നു. ലഹരിയിൽ ഇരുവരും തമ്മിലുള്ള കലഹത്തിലായിരുന്നു. അർധരാത്രിയായതോടെ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭി ച്ച പൊലീസ് സ്ഥലത്തെത്തി. സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിര​ുന്നു.

കോടഞ്ചേരിയിൽ കഴിഞ്ഞ ദിവസം അർധരാത്രി യോടെനടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യലഹരിയിൽ വൈകുന്നേരം മുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു.

കടത്തിണ്ണയിലിരുത്തിയ കുട്ടിയെ ഒപ്പം കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി. ഇതിനിടെ, രാത്രി 11മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയിൽ അലഞ്ഞുതിരിയുന്ന കുഞ്ഞിനെ കാണുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ പിതാവിനെതിരേ ഏതാനും മാസംമുമ്പ് കേസെടുത്തിരുന്നതായും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Drunken parents forgot their baby; Police brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.