തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡി.ജി.പി പദവിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവില്ലായിരുന്നു എന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവൈ. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ സർക്കാർ നടപടിയിൽ സെൻകുമാറിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനാണ് ദുഷ്യന്ത് ദവൈ. പ്രതിഫലം വാങ്ങാതെയായിരുന്നു ദവെ സെന്‍കുമാറിന് വേണ്ടി ഹാജരായത്.
സെന്‍കുമാറിന് വേണ്ടി ഹാജരായതില്‍ തനിക്കിപ്പോള്‍ അതീവദുഖവും നിരാശയും ഉണ്ടെന്ന് ദവെ അഭിപ്രായപ്പെട്ടു. സെന്‍കുമാറിന്‍റെ കേസില്‍ ഹാജരായത് അക്കാദമിക് താത്പര്യം വെച്ച് മാത്രമായിരുന്നില്ല. സെന്‍കുമാര്‍ മാന്യനായ ഒരു വ്യക്തിയാണെന്ന ബോധ്യം ഉണ്ടായിരുന്നതിനാലാണെന്നും ദവെ പറഞ്ഞു. സെന്‍കുമാര്‍ മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദവെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റും ആര്‍. എസ്.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആർ.എസ്.എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആർ.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല എന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ലെന്നും അദ്ദേഹം വിവാദ അഭിമുഖത്തിൽ പറയുന്നുണ്ട്. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ടി.പി സെന്‍കുമാറിന്‍റെ പ്രസ്താവനകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍കുമാറാണെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.