കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് കേന്ദ്രീകരിച്ച് നടത്തിയ മദ്യ ഇടപാടിൽ കസ്റ്റംസ് മുൻ സൂപ്രണ്ട് ലൂക്ക് കെ.ജോർജിനെതിരെ കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തും. നിലവിൽ വിമാനത്താവളം വഴി മദ്യം കടത്തിയതിലൂടെ 16.81 കോടിയുടെ നികുതി നഷ്ടം സംഭവിച്ചതായാണ് കസ്റ്റംസ് പ്രിവൻറീവ് വിഭാഗം കണ്ടെത്തിയത്.
ഡ്യൂട്ടി ഫ്രീ ഷോപ് നടത്തിപ്പുകാരായിരുന്ന പ്ലക്സ് മാക്സ് കമ്പനി സി.ഇ.ഒ സുന്ദരവാസൻ, മാനേജർ പി.മദൻ, വിൽപനക്കാരൻ കിരൺ ഡേവിഡ്, എയർപോർട്ട് മുൻ ഡയറക്ടർ ജോർജ് തരകൻ, കാർഗോ മാനേജർ കെ.എം. ശശികുമാർ, പ്ലക്സ് മാക്സ് മുൻ മാനേജിങ് ഡയറക്ടർ പ്രഗദീഷ് കുമാർ, ഡയറക്ടറും പ്രഗദീഷ് കുമാറിന്റെ പിതാവുമായ എസ്. രാമസ്വാമി എന്നിവരും കേസിൽ പ്രതികളാണ്.
കേസിൽ അന്വേഷണം നടത്തിയ സി.ബി.ഐ നേരത്തേ ലൂക്ക് കെ.ജോർജ് അടക്കം നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കസ്റ്റംസ് പ്രിവൻറീവ് സൂപ്രണ്ട് വി.വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം ലൂക്ക് കെ.ജോർജിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.