‘പാർട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടിൽ പോകുന്നുണ്ട്? നിങ്ങൾക്കെന്തിന്റെ സൂക്കേടാ?’ -കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വീട്ടിൽ പോയത് ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

കണ്ണൂർ: സി.​പി.​എം ത​ള്ളി​പ്പ​റ​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ സി.​പി.​എം നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തതിനെയും കൊടി സുനിക്ക് പരോൾ നൽകിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യ സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃ​ഹ​പ്ര​വേ​ശം നടത്തുന്നയാൾ പ്രതി​യാണോ കോൺഗ്രസാണോ മാർക്സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക? പാർട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും. പാർട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടിൽ കുടിയലിന് പോകുന്നുണ്ട്? നിങ്ങൾക്കെന്തിന്റെ സൂക്കേടാ?’’ -ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പരോൾ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​റി​ലെ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ നി​ഖി​ല്‍ വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​ജി​ത്തി​ന്റെ വീ​ട്ടി​ലെ ച​ട​ങ്ങി​നാ​ണ് സം​സ്ഥാ​ന സ​മി​തി അം​​ഗം പി. ​ജ​യ​രാ​ജ​ന്‍, ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെടുത്ത​ത്. പി. ​ജ​യ​രാ​ജ​ൻ നാ​ട​മു​റി​ച്ച് നേ​താ​ക്ക​ൾ​ക്കും വീ​ട്ടു​കാ​ർ​ക്കു​മൊ​പ്പം വീ​ടി​ന്റെ അ​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കാ​രാ​യി രാ​ജ​ൻ, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി ഷാ​ഫി, ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തിരുന്നു.

2008 മാ​ര്‍ച്ച് അ​ഞ്ചി​നാ​ണ് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ നി​ഖി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്ത് അ​ട​ക്കം അ​ഞ്ച് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ശ്രീ​ജി​ത്ത് ഒ​രാ​ഴ്ച മു​മ്പാ​ണ് പ​രോ​ളി​ലി​റ​ങ്ങി​യ​ത്. അ​തേ​സ​മ​യം, ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷ​ണി​ച്ചാ​ൽ പോ​വു​ക​യെ​ന്ന​ത് ഔ​ചി​ത്യ​പൂ​ർ​ണ​മാ​യ കാ​ര്യ​മാ​ണെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ട​മ​യാ​ണെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

മ​ക​ന് അ​നു​വ​ദി​ച്ച പ​രോ​ൾ വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കൊ​ടി സു​നി​യു​ടെ മാ​താ​വ് ചൊ​ക്ലി നി​ടു​മ്പ്ര​ത്തെ ഷാ​രോ​ൺ വി​ല്ല​യി​ൽ എം.​പി. പു​ഷ്പ​യും സ​ഹോ​ദ​രി സു​ജി​ന​യും പറഞ്ഞു. ‘പ​രോ​ള്‍ ല​ഭി​ച്ച​ത് നി​യ​മ​പ​ര​മാ​യാ​ണ്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ​ല പ്ര​തി​ക​ള്‍ക്കും പ​രോ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. സു​നി​യും പ​രോ​ളി​ന് അ​ര്‍ഹ​നാ​ണ്’ - കു​ടും​ബം ത​ല​ശ്ശേ​രി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

‘ടി.​പി വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കൊ​ടി സു​നി എ​ന്ന സു​നി​ൽ​കു​മാ​റി​ന് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി ത​വ​ണ ജ​യി​ൽ വ​കു​പ്പി​നും സ​ർ​ക്കാ​റി​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​പ്പോ​ഴൊ​ന്നും പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ത​ന്റെ ആ​രോ​ഗ്യ​സ്ഥി​തി കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​നി​ക്ക് ഇ​പ്പോ​ൾ പ​രോ​ൾ ല​ഭി​ച്ച​ത്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കും നി​ര​വ​ധി​ത​വ​ണ പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. അ​ന്നി​ല്ലാ​ത്ത വി​വാ​ദം ഇ​ന്ന് ഉ​ണ്ടാ​കേ​ണ്ട​തി​ല്ല’ -പു​ഷ്പ പറഞ്ഞു.

‘‘ശ്വാ​സം​മു​ട്ട​ലും മ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മു​ള്ള​യാ​ളാ​ണ് അ​മ്മ. മ​ക​ന്റെ സാ​മീ​പ്യം ഏ​തൊ​ര​മ്മ​യും ആ​ഗ്ര​ഹി​ക്കും. പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ അ​ത്ര​യേ കാ​ണേ​ണ്ട​തു​ള്ളു. വി​വാ​ദ​മാ​ക്കാ​നൊ​ന്നു​മി​ല്ല’’-​സ​ഹോ​ദ​രി സു​ജി​ന പ​റ​ഞ്ഞു. സു​നി പ​രോ​ളി​ന് അ​ർ​ഹ​നാ​ണെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് സു​നി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ വ​യ​നാ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് കൊ​ടി സു​നി​യു​ള്ള​ത്.

Tags:    
News Summary - mv govindan justifies visiting of murder case accused's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT