മോഹൻലാൽ, എ.കെ. പുതുശ്ശേരി, പി.എ. സുബൈർ

മോഹൻലാലിനും എ.കെ. പുതുശ്ശേരിക്കും കലാഭവൻ മണി മെമോറിയൽ അവാർഡ്

കൊച്ചി: സിനിമ, സാഹിത്യ, മാധ്യമ രംഗങ്ങളിലടക്കം വിവിധ മേഖലകളിലെ പ്രവർത്തന മികവിന് ആറാമത് കലാഭവൻ മണി മെമോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. അടുത്തിടെ അന്തരിച്ച നാടക -സിനിമ നടി മീന ഗണേഷിന് നൽകുന്ന മരണാനന്തര ബഹുമതിക്ക് പുറമെ വിവിധ അവാർഡുകൾ മണിയുടെ 54 -ാം ജന്മദിനത്തോടനുബന്ധിച്ച് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു. എ.കെ. പുതുശ്ശേരി (സാഹിത്യം -നാടക മേഖല), ജോൺ സാമുവൽ (മാധ്യമ -സാഹിത്യ മേഖല) തുടങ്ങിയവർക്ക് സമഗ്ര സംഭാവനക്കുള്ള അവാർഡ് നൽകി ആദരിക്കും. മികച്ച നവാഗത സംവിധായകനായി നടൻ മോഹൻലാൽ, മികച്ച നടനായി വിജയരാഘവൻ, നടിയായി ജ്യോതിർമയി, സംവിധായകനായി ബ്ലെസി തുടങ്ങിയവർക്കാണ് അവാർഡ്. മാധ്യമ മേഖലയിലെ മികവിനുള്ള അവാർഡിന് മാധ്യമം കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ പി.എ. സുബൈർ അർഹനായി.

വിധുബാല (ചലച്ചിത്ര മേഖല), അൻസാർ കലാഭവൻ (മിമിക്രി, ചലച്ചിത്രം), എം.കെ. സോമൻ (ചലച്ചിത്രം, സാമൂഹ്യ സേവനം), മരട് രഘുനാഥ് ( നാടകം) എന്നിവരാണ് സമഗ്ര സംഭാവനക്കുള്ള അവാർഡിന് അർഹരായ മറ്റുള്ളവർ. മോഹൻലാൽ (ബറോസ്), വിജയരാഘവൻ (കിഷ്കിന്ദ കാണ്ഡം), ജ്യോതിർമയി (ബോഗൻ വില്ല), ബ്ലെസ്സി (ആടുജീവിതം), ക്രിസ്റ്റോ ടോമി (മികച്ച ചലച്ചിത്രം -ഉള്ളൊഴുക്ക്), നസ്ലിൻ (ജനപ്രിയ നടൻ), നസ്രിയ (ജനപ്രിയ നടി), കെ.ആർ. ഗോകുൽ (പുതുമുഖ നടൻ), നേഹ നസ്നീൻ (പുതുമുഖ നടി), കോട്ടയം രമേശ് (സഹ നടൻ), ബിന്ദു പണിക്കർ (സഹ നടി), ജോജു ജോർജ്, സാജിത് യഹിയ, സൂരജ് ടോം, വിഷ്ണു വിനയൻ (സംവിധാനം -പ്രത്യേക പുരസ്കാരങ്ങൾ), ജാഫർ ഇടുക്കി, ദീപക് പറമ്പോൽ, ബോബി കുര്യൻ (നടൻ -പ്രത്യേക പുരസ്കാരങ്ങൾ), മാളവിക മേനോൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അഖില ഭാർഗവൻ (നടി -പ്രത്യേക പുരസ്കാരങ്ങൾ), സുനീഷ് വാരനാട്, റോസ് റെജിസ് (തിരക്കഥ), ഷാജി നടുവിൽ (കലാസംവിധാനം), സജിൻ ഗോപു (ഹാസ്യ നടൻ), ബേബി ഹൈസ ഹസൻ (ബാലനടി), ലസിത സംഗീത് (സിനിമ ഗ്രന്ഥം) എന്നിവരാണ് സിനിമ മേഖലയിലെ അവാർഡ് ജേതാക്കൾ.

പി.എ. സുബൈറിന് പുറമെ മാധ്യമ മേഖലയിൽ നിന്ന് നിലീന അത്തോളി (മാതൃഭൂമി) അവാർഡിന് അർഹയായി. സിദ്ധിഖ് റോഷൻ (മിമിക്രി), സുരേഷ് പള്ളിപ്പാറ (നാടൻ പാട്ട്), ഷെക്കീർ അണ്ടിക്കോട്ടിൽ (ജീവകാരുണ്യ പ്രവർത്തനം), ജിത്ത് ( ചിത്രകല ) എന്നിവരെ ആദരിക്കും. അതിജീവനത്തിനുള്ള പ്രത്യേക ആദരവ് വയനാട്ടിലെ ശ്രുതി ശിവണ്ണക്ക് സമർപ്പിക്കും. മാർച്ചിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമർപ്പിക്കുമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികളായ സി. എസ് സുരേഷ് ചാലക്കുടി, എം.കെ. ഇസ്മായിൽ, നാഷിദ് നെയ്നാർ, രേഷ്മ ജോൺസൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Kalabhavan Mani Memorial Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT