ട്​ബാൾ താരം മുഹമ്മദ് റാഫിയുടെ ജഴ്സി വിറ്റുകിട്ടിയ തുക ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് എഫ്.സി ബ്രദേഴ്​സ് ഒളവറയിൽനിന്ന് ഏറ്റുവാങ്ങിയതിനുശേഷം കൈമാറുന്നു

മുഹമ്മദ് റാഫിയുടെ ജഴ്​സി ലേലത്തിലൂടെ ഡി.വൈ.എഫ്​.െഎക്ക്​ കിട്ടിയത്​ 2, 44, 442 രൂപ

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ദേശീയ ഫുട്ബാൾ താരം മുഹമ്മദ് റാഫിയുടെ ജഴ്സി ലേലം ചെയ്തത്​ 2,44,442 രൂപക്ക്​.

പ്രമുഖ ഫുട്ബാൾ ക്ലബായ എഫ്​.സി ബ്രദേഴ്സ് ഒളവറയാണ് ജഴ്സി 2,44,442 രൂപക്ക് കരസ്ഥമാക്കിയത്. കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് ഹരമായി മാറിയ നിരവധി ക്ലബുകൾ ദേശീയ താരത്തി‍​െൻറ ജഴ്സി കരസ്ഥമാക്കുവാനുള്ള ലേലം വിളി മത്സരത്തിൽ വാശിയോടെ പങ്കാളികളായി.

കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഫുട്ബാൾ താരം മുഹമ്മദ് റാഫി ജഴ്സി എഫ.സി. ബ്രദേഴ്സ് ഒളറവറയുടെ ഭാരവാഹികൾക്ക് കൈമാറി. ലേലം ചെയ്ത് ഉറപ്പിച്ച തുകയായ 2 44 442 രൂപ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഏറ്റ് വാങ്ങി.

ഡി.വൈ.എ്ഫ.െഎ ജില്ലാസെക്രട്ടറി എം. ഷാജർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്​.െഎ മുൻ കണ്ണൂർ ജില്ല സെക്രട്ടറി ബിനോയ് കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സക്കീർ ഹുസൈൻ, സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി സുമേഷ് കോളിക്കടവ് എന്നിവർ സംസാരിച്ചു.

ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ.ജി. ദിലീപ് സ്വാഗതവും ബ്ലോക്ക് പ്രസിഡൻറ്​ സിദ്ധാർത്ഥ് ദാസ് നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.