കണ്ണൂര്‍: വിവിധ േകസിൽ കോടതിയിൽ ഹാജരാകാതിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. കോടതി വാറൻറ് പ്രകാരം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് എം. ഷാജറിെനയാണ് ടൗണ്‍ െപാലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയോടെ സ്‌റ്റേഡിയം കോംപ്ലക്‌സ് പരിസരത്തെ സി.പി.എം ജില്ല സമ്മേളന സ്വാഗതസംഘം ഓഫിസിലേക്ക് വരവെയാണ് പിടിയിലായത്.
തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ബലമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാജറിനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജനുവരി 27വരെ റിമാൻഡ് ചെയ്തു.
2015ൽ അനുമതിയില്ലാതെ മാർഗതടസ്സം സൃഷ്ടിച്ച് നഗരത്തിൽ പ്രകടനം നടത്തിയ രണ്ടു കേസിൽ കോടതിയിൽ ഹാജരാകാത്തതിനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറൻറ്.നിരവധിതവണ കോടതി സമൻസ് അയച്ചിട്ടും ഹാജരായില്ല. ഇേതതുടർന്ന് പലതവണ വാറൻറും പുറപ്പെടുവിച്ചു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ 34ഒാളം കേസിൽ കുറ്റാരോപിതനാണ് ഷാജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.