ദിലീപിന്‍റെ അറസ്റ്റ്: അൻവർ സാദത്ത് എം.എൽ.എക്കെതിരെ രോഷ പ്രകടനം

ആലുവ: നടൻ ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് ആലുവ എം.എൽ.എ അൻവർ സാദത്ത് എം.എൽ.എക്കെതിരെ രോഷ പ്രകടനം. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ദിലീപ് സംഭവത്തിൽ എം.എൽ.എയുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പൊലീസ് ക്ലബിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നഗരത്തിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് ക്ലബ്ബിന് മുന്നിൽ വെച്ച് തടയുകയായിരുന്നു. ഇതേസമയം, പൊലീസ് ക്ലബ്ബിന് മുന്നിൽ തടിച്ച്കൂടിയ ചിലരും പ്രവർത്തകരോടൊപ്പം ചേർന്ന് മുദ്രാവാക്യം വിളിച്ചു. നാട്ടുകാർ പൊലീസിന് അഭിവാദ്യം അർപ്പിച്ചാണ് മുദ്രാവാക്യം വിളിച്ചത്. 

Tags:    
News Summary - DYFI staged Protest against Anvar Sadath MLA on actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.