കോഴിക്കോട്: ഡി.വൈ.എഫ്.െഎ പ്രതിനിധി സമ്മേളനത്തിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. പാലക്കാട് നിന്നുള്ള പി.രാജേഷിനോട് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്ന വാർത്ത സ്വരാജ് നിഷേധിച്ചു. പാലക്കാട്ട് നിന്ന് ആരെയും പ്രതിനിധി സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ജില്ല സമ്മേളനം തെരഞ്ഞെടുത്ത പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.
ഡി.വൈ.എഫ്.െഎയുടെ മുമ്പാകെ വനിത അംഗത്തിെൻറ ലൈംഗിക പീഡന പരാതി വന്നിട്ടില്ല.ലൈംഗികാതിക്രമ പരാതികളിൽ ഡി.വൈ.എഫ്.െഎയുടേത് സ്ത്രീപക്ഷ നിലപാടാണ്. പെൺകുട്ടിയുടെ പരാതിയിൽ തീർപ്പ് കൽപ്പിക്കേണ്ടത് സി.പി.എം ആണെന്നും സ്വരാജ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് നിന്നുള്ള പി.രാജേഷിനോട് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. സി.പി.എം ഫ്രാക്ഷന്‍ തീരുമാനപ്രകാരം പ്രതിനിധിയായെത്തിയ രാജേഷിനെയാണ് ഡി.വൈ.എഫ്.ഐ നേതൃത്വം ഇടപ്പെട്ട് വിലക്കിയത്. പിന്നീട് രാജേഷിന്‍റെ പരാതി പരിഗണിച്ച എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള സി.പി.എം ഫ്രാക്ഷന്‍ രാജേഷിനെ പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.