കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരായി മുഴുവനാളുകളും അണിനിരക്കണമെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംഘ്പരിവാർ ഭരണം അതിെൻറ അവസാന നാളുകളിൽ അതീവ ഗുരുതരവും അസാധാരണവുമായ വെല്ലുവിളികൾ ഉയർത്തുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സാംസ്കാരിക പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിെനതിരായ ആർ.എസ്.എസ് വധഭീഷണിക്കെതിരായി ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ലക്ഷം യുവജനങ്ങെള പെങ്കടുപ്പിച്ചുള്ള റാലിയോടെ 14ാമത് സംസ്ഥാന സമ്മേളനം ബുധനാഴ്ച സമാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. സ്വരാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ നവമാധ്യമരംഗത്തെ പോരായ്മ, പരിസ്ഥിതി രംഗത്ത് കൂടുതൽ ഇടപെടലുകൾ, വനിതപ്രാതിനിധ്യം തുടങ്ങി ഒേട്ടറെ കാര്യങ്ങൾ ചർച്ചചെയ്തു. സംസ്ഥാന പ്രസിഡൻറിന് എതിരായി വ്യാപക വിമർശനങ്ങളുണ്ടായോ എന്ന ചോദ്യത്തിന് സംഘടനയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കുന്നതെന്ന മറുപടിയിലൂടെ ഷംസീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വരാജ് കൈക്കൊണ്ടത്.
സംഘ്പരിവാർ നുണകൾക്ക് സമൂഹത്തിൽ വ്യാപക സ്വീകാര്യത ലഭിക്കുന്നില്ലെന്ന വിശ്വാസമാണ് ഡി.വൈ.എഫ്.െഎക്കുള്ളത്. എന്നാൽ, സംഘ്പരിവാർ നുണകൾക്ക് വൻ പ്രചാരണം ലഭിക്കുന്നുവെന്നത് വസ്തുതയാണ്. കേന്ദ്രഭരണം ഉപയോഗിച്ചുള്ള അളവറ്റ സ്വത്ത് ഉപയോഗിച്ചാണ് ഇൗ പ്രചാരണം നടത്തുന്നതെന്നും സ്വരാജ് പറഞ്ഞു. ചർച്ചകളും മറുപടികളും രണ്ടാം ദിവസം പൂർത്തിയായി. എ.എൻ. ഷംസീർ, പി. നിഖിൽ, വി. വസീഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ബുധനാഴ്ച രാവില നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം 11 മണിക്ക് പ്രതിനിധി സമ്മേളനം ചേർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയേയും സംസ്ഥാന ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതോടെ പ്രതിനിധി സമ്മേളനം സമാപിക്കും. തുടർന്ന് കോഴിക്കോട് കടപ്പുറത്ത് യുവജനറാലിയും പൊതുയോഗവും നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.