സർവിസ് നശിപ്പിച്ചത് ഒരു ക്ലർക്കിൻെറ കൈപ്പിഴ; തരംതാഴ്​ത്തിയ ഡിവൈ.എസ്​.പി മറുപടിയുമായി ഫേസ്​ബുക്കിൽ

തിരുവനന്തപുരം: നാല്​ ഡിവൈ.എസ്.പിമാര്‍ക്കെതിരായ തരംതാഴ്ത്തല്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ​ൈട്രബ്യൂണല്‍ സ്​റ ്റേ ചെയ്​തതിന്​ പിന്നാലെ തരംതാഴ്ത്തപ്പെട്ട ഡിവൈ.എസ്​.പി മറുപടിയുമായി ഫേസ്​ബുക്കിൽ. പത്തനംതിട്ട നർക്കോട്ടിക ് സെൽ ഡിവൈ.എസ്.പിയായിരുന്ന കെ.എ. വിദ്യാധരനാണ്​ കുറിപ്പ്​ പോസ്​റ്റ്​ ചെയ്​തത്​. ത​​​​െൻറ സർവിസ് നശിപ്പിച്ചത് ഒ രു ക്ലർക്കി‍​​​െൻറ കൈപ്പിഴയാണെന്നും തരംതാഴ്ത്തപ്പെട്ടതിനെ തുടർന്ന്​ ഭാര്യക്കും മകനും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും കുറിപ്പിൽ പറയുന്നു.

2011ൽ കാട്ടാക്കട സി.ഐ ആയിരുന്നപ്പോൾ പത്തനംതിട്ടയിൽ താൻ അന്വേഷിച്ചിരുന്ന പണം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് താനടക്കം മൂന്ന് പൊലീസുകാർക്കെതിരെ പരാതി ഉണ്ടായി. അന്വേഷണത്തിൽ ഒരുവർഷത്തെ ശബള വർധന തടഞ്ഞു. ഇതിനെതിരെ താൻ സർക്കാറിനെ സമീപിക്കുകയും അന്വേഷണത്തി‍​​​െൻറ ഭാഗമായി തന്നെ കുറ്റവിമുക്തനാക്കുകയും ചെയ്​തു. ശമ്പള വർധന തടഞ്ഞ ഉത്തരവ് ത​​​​െൻറ സർവിസ് ബുക്കിൽ രേഖപ്പെടുത്തിയവർ പിന്നീട്​ കുറ്റവിമുക്തനാക്കിയത് രേഖപ്പെടുത്തിയില്ല.

സർവിസ് ബുക്കിൽ തെറ്റ് തിരുത്താത്തതിനാൽ നാല് വർഷത്തെ സീനിയോറിറ്റി നഷ്​ടപ്പെട്ടു. ഐ.ജിയെ കാര്യം ധരിപ്പിച്ചപ്പോൾ, അപേക്ഷയിലെ കാര്യങ്ങൾ വസ്തുതപരമാണെന്നും തരംതാഴ്ത്തൽ ഒഴിവാക്കി ഡിവൈ.എസ്.പിമാരുടെ സെലക്​ഷൻ ലിസ്​റ്റിൽ ഉൾപ്പെടുത്തണമെന്നും ​െഎ.ജി ആവശ്യപ്പെട്ടു. എന്നാൽ, സഹായിക്കേണ്ടവർ കനിഞ്ഞില്ലെന്ന്​ കുറിപ്പിൽ പറയുന്നു.

Tags:    
News Summary - DYSP facebook post- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.