നാലു പതിറ്റാണ്ടിന്‍െറ പാര്‍ലമെന്‍ററി പ്രവര്‍ത്തനം അടക്കം ഇ. അഹമ്മദിന്‍െറ 60 വര്‍ഷത്തെ പൊതുജീവിതം സമാനതകളില്ലാത്തതാണ്. മുസ്ലിം ലീഗ് സാരഥികളില്‍ ഏറ്റവുമധികം ദേശീയഅന്തര്‍ദേശീയ സ്വീകാര്യത നേടിയ നേതാവുമാണ് അദ്ദേഹം. കണ്ണൂരിലെ ഓവിന്‍റകത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29നാണ് ജനനം. എം.എസ്.എഫിന്‍െറ സ്ഥാപക നേതാവായ അഹമ്മദ്, പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലബാര്‍ ജില്ല സെക്രട്ടറിയുമായിരുന്നു. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്റസ, തലശ്ശേരി മിഷന്‍ ഹൈസ്കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ല കോടതിയിലും ഹൈകോടതിയിലും അഭിഭാഷകനായിരുന്നു.

സ്വദേശമായ കണ്ണൂര്‍ സിറ്റിയിലെ മുക്കടവ് വാര്‍ഡില്‍നിന്ന് നഗരസഭയിലേക്ക് ജയിച്ച ഇ. അഹമ്മദ്, കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്താണ് ആദ്യമായി ഭരണരംഗത്തത്തെിയത്. അക്കാലത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭ ചെയര്‍മാനായിരുന്നു അദ്ദേഹം. സംസ്ഥാന  ഗ്രാമവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സിഡ്കോ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1967ല്‍ 29ാം വയസ്സില്‍ കണ്ണൂരില്‍ എന്‍.കെ. കുമാരനെ തോല്‍പിച്ചാണ് ആദ്യമായി  നിയമസഭയിലത്തെിയത്.1970ല്‍ കണ്ണൂരില്‍ പരാജയപ്പെട്ട ശേഷം1977ല്‍ കോഴിക്കോട് കൊടുവള്ളിയില്‍നിന്ന് നിയമസഭാംഗമായി. 1980, 1982, ’87 കാലയളവില്‍ താനൂര്‍ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 198287ല്‍ സംസ്ഥാന വ്യവസായ മന്ത്രി. അഞ്ചു തവണയായി 17 വര്‍ഷം നിയമസഭയിലും  എട്ട് തവണയായി പാര്‍ലമെന്‍റില്‍ 26 വര്‍ഷവും ജനപ്രതിനിധിയായി. 1991ല്‍ മഞ്ചേരിയില്‍നിന്നാണ് ആദ്യമായി ലോക്സഭയിലേക്ക് ജയിച്ചത്. 1996, 1998, 1999 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍നിന്നും 2004ല്‍ പൊന്നാനിയില്‍നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  കേരളത്തില്‍നിന്ന് യു.ഡി.എഫ് ടിക്കറ്റില്‍ ജയിച്ച ഏക അംഗമെന്ന നിലയില്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍  വിദേശകാര്യ സഹമന്ത്രിയായി. ഇന്ത്യയില്‍ ആദ്യമായി കേന്ദ്രമന്ത്രിയായ മുസ്ലിം ലീഗ് നേതാവ്. പിന്നീട് റെയില്‍വേ സഹമന്ത്രിയും മാനവ വിഭവശേഷി മന്ത്രിയുമായി.  ഒരു ഡസനിലേറെ പാര്‍ലമെന്‍ററി കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. 1991 മുതല്‍ 2014 വരെ പത്തുതവണ യു.എന്നില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്തു. സൗദി രാജകുടുംബവുമായി അടുത്ത സൗഹൃദം. നാലുതവണ അറബ് ലീഗിലും പലതവണ  ജി 77 സമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
അമേരിക്കന്‍ പ്രേരിത ആണവനിയമം ഇറാനുമായുള്ള ബന്ധം മോശമാക്കിയപ്പോള്‍ ഇറാന്‍ നേതാക്കളുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി അയച്ചത് ഇ. അഹമ്മദിനെയായിരുന്നു.

 

Tags:    
News Summary - E Ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.