പെരിയ: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദര്‍ശിച്ചു. താൻ പ്രതിനിധീകരിക്കുന്ന ജില്ലയിൽ ദാരുണമായ സംഭവം നടക്കുേമ്പാൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്തമുെണ്ടന്നും അതിെൻറ ഭാഗമായാണ് കൃപേഷിെൻറയും ശരത്ലാലിെൻറയും വീട് സന്ദർശിച്ചതെന്നും മന്ത്രി പറഞ്ഞു.
കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തും. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കൾ നിലവിലുള്ളതിനപ്പുറമുള്ള അന്വേഷണം ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. രക്ഷിതാക്കളുടെ ദുഃഖം സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.