Representational Image

ഇ-പാസ് വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി; അടിയന്തര യാത്രകൾക്ക് പാസ് ഉപയോഗിക്കാം

തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്ക് ഇ-പാസ് ലഭ്യമാക്കാനായി കേരള പൊലീസിന്‍റെ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. https://pass.bsafe.kerala.gov.in/ എന്ന സൈറ്റിലൂടെയാണ് ഇ-പാസ് ലഭിക്കുക.

വെബ്സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം. പാസ് അനുവദിച്ചോയെന്ന കാര്യം പരിശോധിക്കാനുള്ള സംവിധാനവും സൈറ്റിലുണ്ട്.

വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ സത്യവാങ്മൂലം എഴുതിയോ പ്രിന്‍റ് എടുത്തോ ഉപയോഗിക്കാം. ഇതും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും. 

Tags:    
News Summary - E-Pass website launched; Can be used for emergency travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.