തിരുവനന്തപുരം: വസ്തു കൈമാറ്റ രജിസ്േട്രഷന് ഇ-പേമെൻറ് സംവിധാനം നിലവിൽ വന്നശേഷം രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ പണം സർക്കാർ ഖജനാവിലേക്ക് എത്തുന്നില്ല. വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യുന്നവർ ഇലക്േട്രാണിക് കൈമാറ്റംവഴി ഫീസ് അടച്ചശേഷമാണ് ആധാരങ്ങൾ രജിസ്േട്രഷന് വേണ്ടി സബ് രജിസ്ട്രാർ ഒാഫിസുകളിൽ എത്തിക്കുന്നത്.
ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥൻ രജിസ്േട്രഷൻ പൂർത്തിയാക്കുന്നത്. 3 കോടി 62 ലക്ഷം രൂപ വിലയുള്ള ആധാരത്തിന് രജിസ്േട്രഷൻ ഫീസായി നൽകിയ 7,24,000 രൂപ ആഴ്ചകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽനിന്ന് കുറവ് വരാത്തതിനെത്തുടർന്ന് വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങിയ ജോസ് വിരിപ്പേൽ സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിയപ്പോഴാണ് വകുപ്പിലെ ചോർച്ച പുറത്തറിഞ്ഞത്.
ബാങ്ക് അക്കൗണ്ടിൽനിന്ന് രജിസ്േട്രഷൻ ഫീസായി 7,24,000 രൂപ ഇ- പേമെൻറായി കൈമാറിയശേഷമാണ് ജോസ് രജിസ്േട്രഷന് എത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽനിന്ന് തുക കുറവുവന്നില്ല. തുടർന്നാണ് ഇദ്ദേഹം സബ് രജിസ്ട്രാർ ഒാഫിസിലെത്തി വിവരം അറിയിച്ചത്.
ഇതേതുടർന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഒാഫിസിലും ഇ-പേമെൻറ് സംവിധാനം നിലവിൽ വന്നശേഷം രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്കെല്ലാം രജിസ്േട്രഷൻ ഫീസ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധന നടന്നു. സബ് രജിസ്ട്രാർമാരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച വിവരങ്ങൾ വകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 21നാണ് സംസ്ഥാനത്തെ 313 സബ് രജിസ്ട്രാർ ഒാഫിസിലും ഇ-പേമെൻറ് സംവിധാനം ആരംഭിച്ചത്. ഇത് നിലവിൽവന്നശേഷം നെറ്റ് തകരാറിലായാൽ രജിസ്േട്രഷൻ ഫീസ് അടച്ചിട്ടുണ്ടോ എന്നും രജിസ്റ്റർ ചെയ്യാൻ കൊണ്ടുവന്ന ആധാരത്തിനുതന്നെ ഫീസ് എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിക്കുന്ന ആധാരങ്ങൾ രജിസ്േട്രഷൻ നടത്താതെ നിരസിക്കാനേ രജിസ്റ്ററിങ് ഉദ്യോഗസ്ഥന് നിർവാഹമുള്ളൂ.
സർവർ തകരാറും നെറ്റ് തടസ്സവും കാരണം ഒരുമാസത്തിനുള്ളിൽ നിരവധി സബ് രജിസ്ട്രാർ ഒാഫിസുകളിൽ ആധാരങ്ങളുടെ രജിസ്േട്രഷൻ സ്തംഭിച്ചിരുന്നു. ഇതിനിടെയാണ് രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ പണം ഖജനാവിേലക്ക് പണം എത്തുന്നില്ലെന്നറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.