തിരുവനന്തപുരം: ഇ-പേമെന്‍റിന്‍െറ സംസ്ഥാന തല ഉദ്ഘാടനം നടക്കുന്ന ചൊവ്വാഴ്ച പട്ടം സബ് രജിസ്ട്രാര്‍ ഓഫിസില്‍ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍മാരും എത്താന്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. 313 സബ് രജിസ്ട്രാര്‍മാരും 14 ജില്ല രജിസ്ട്രാര്‍മാരും വകുപ്പ് ഉന്നതരും ഉള്‍പ്പെടെ 400 ഓളം പേരും ആധാരമെഴുത്ത് തൊഴിലാളികളും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ പങ്കെടുപ്പിക്കാനാണ് ശ്രമം.
എന്നാല്‍ ഉദ്ഘാടനത്തിന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാറും നിര്‍ബന്ധമായും എത്തണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍നിന്ന് തിങ്കളാഴ്ച യാത്ര തിരിച്ചാലേ പരിപാടിയില്‍ പങ്കെടുക്കാനാകൂ.
കഴിഞ്ഞ നാലു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എല്ലാ സബ് രജിസ്ട്രാര്‍മാരെയും തലസ്ഥാനത്തേക്ക് വിളിക്കുന്നത്. രണ്ടു തവണ പ്രത്യേക യോഗത്തിനും ഇപ്പോള്‍ സംസ്ഥാനതല ഉദ്ഘാടനത്തിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.