കൊച്ചി: കെ-റെയിൽ സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ റെയിൽവേ മന്ത്രിയെ അറിയിച്ചുവെന്ന് ഇ.ശ്രീധരൻ. ഇപ്പോൾ സർവേ നിർത്തിയത് പാർട്ടി കോൺഗ്രസായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ആഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനമല്ലെന്നും ഭൂമിയേറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
64,000 കോടിയിൽ നിലവിൽ പദ്ധതി നടക്കില്ല. പദ്ധതിക്ക് ഡി.പി.ആറിൽ ഉള്ളതിനേക്കാൾ ഇരട്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. സർക്കാറിന് ഹിജൻ അജണ്ടയാണ്. കെ-റെയിൽ സംബന്ധിച്ച് മുഖ്യമന്ത്രിയെ സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ചോദിച്ചാൽ കെ-റെയിലിനെ കുറിച്ച് അഭിപ്രായം പറയുമെന്നും ഇ-ശ്രീധരൻ വ്യക്തമാക്കി. അതേസമയം, കെ-റെയിലുമായി മുന്നോട്ട് പോവുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കുമ്പോഴും പദ്ധതിക്കുള്ള സർവേ നടപടികൾ ഇന്ന് താൽക്കാലികമായി നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.