തെരഞ്ഞെടുപ്പ് കമീഷന്‍റെ പോസ്റ്ററില്‍ ഇ. ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ പോസ്റ്ററുകളില്‍ ഇ. ശ്രീധരന്‍റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍. ഒരു രാഷ്ടീയ പാർട്ടിയിൽ അംഗമായതിനാൽ ഇ.ശ്രീധരന് നിഷ്പക്ഷത നഷ്ടമായതിനാലാണ് ഇനി ഇ. ശ്രീധരന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ നിരേ്ദേശം നൽകിയത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി പ്രഖ്യാപിച്ചത്. ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ ഐക്കൺ സ്ഥാനത്ത് നിന്ന് നീക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ. ശ്രീധരന്‍റെയും കെ.എസ്. ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നത്. 

Tags:    
News Summary - E. Sreedharan's picture not allowed in the poster of the Election Commission.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.