ചെറുതുരുത്തി:(തൃശൂർ) ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ദേശമംഗലം, തലശ്ശേരി, വരവൂർ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ 8.35 ഓടെയാണ് വലിയ രീതിയിലുള്ള ശബ്ദം അനുഭവപ്പെട്ടത്.
ശബ്ദം മാത്രമുണ്ടായതിനാൽ ഭൂചലനമല്ലെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ ദേശമംഗലം മേഖലയിൽ ഭൂചലനം ഉണ്ടായി എന്ന മെസേജുകൾ വന്നതോടെ ആശങ്കയിലാണ് ജനങ്ങൾ.
ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ സി.ഐ. സുരേന്ദ്രൻ കല്ലിയാടൻ ഇവിടുത്തെ ജനപ്രതിനിധികളോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. യഥാർത്ഥ വസ്തുത അറിയുന്നതിന് പീച്ചിയിലെ കേന്ദ്രത്തിൽ നിന്നു മാത്രമേ സാധ്യമാകൂ.
എന്നാൽ കോവിഡ് സാഹചര്യത്തിൽ ഭൂചലന നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് യാത്ര അനുമതി ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതു മൂലം ശരിയായ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസം രണ്ടാം തിയതി ഉച്ചക്ക് 3 സെക്കന്റ് വിറയലോട് കൂടി ഭൂചലനം ഈ സ്ഥലങ്ങളിൽ അനുഭവപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.