കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇബ്രാഹിം കുഞ്ഞിനെ ഹാജരാക്കുക.
ഇപ്പോൾ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് വി.കെ ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ നിന്നും കൊണ്ടുപോകരുതെന്നുമാണ് ആശുപത്രി അധികൃതരുടെ അഭിപ്രായം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാല്‍ വിജിലന്‍സ് മുൻകൂട്ടി നീക്കം അറിഞ്ഞാണഅ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
മുൻകൂർ ജാമ്യം ലഭിക്കാനുള്ള നടപടികളിലേക്ക് ഇബ്രാഹിംകുഞ്ഞ് കടന്നിരുന്നു. അതിനിടെയാണ് അറസ്റ്റുണ്ടായത്. പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.