തിരുവനന്തപുരം: സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമായി ഇക്കോ സെൻസിറ്റിവ് സോൺ (പരിസ്ഥിതി സംവേദക മേഖല) കരട് വിജ്ഞാപനത്തിൽ സംസ്ഥാനം ഭേദഗതി നിർദേശം സമർപ്പിക്കും. മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നേരേത്ത സംസ്ഥാനം നൽകിയ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങൾ കൂടുതൽ ഉൾപ്പെട്ടോയെന്ന് പരിശോധിച്ച് സംസ്ഥാനം വീണ്ടും കരട് ഭേദഗതി നിർദേശം കേന്ദ്രത്തിന് നൽകും.
ഇക്കോ സെൻസിറ്റിവ് സോൺ മേഖലയിൽ ജനവാസമോ കൃഷിഭൂമിയോ ഉള്ളത് ജനങ്ങൾക്ക് ഒരുവിധ പ്രശ്നങ്ങളും ഉണ്ടാക്കില്ലെങ്കിലും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിലെ സോണിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കി ഭേദഗതി വരുത്തി പ്രപ്പോസൽ കേന്ദ്രത്തിന് നൽകാനാണ് തീരുമാനം. ഓരോ വിജ്ഞാപനത്തിലും ഭേദഗതി നിർദേശങ്ങൾ സമയബന്ധിതമായി സമർപ്പിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ പരിസ്ഥിതി സംവേദക മേഖലയാക്കാമെന്ന നിർദേശമാണ് നേരേത്ത സര്ക്കാര് കേന്ദ്രത്തെ അറിയിച്ചിരുന്നത്. അതിൽ ഏഴ് എണ്ണത്തിൽ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. അതിൽ ആറളം, ഇടുക്കി, കൊട്ടിയൂർ, മലബാർ, മതികെട്ടാൻ, മംഗളവനം, ശെന്തുരുണി എന്നീ വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടുന്നു.
ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടായത് മലബാർ വന്യജീവി സങ്കേതത്തിെൻറ ഇക്കോ സെൻസിറ്റിവ് സോൺ സംബന്ധിച്ചാണ്. ഈ വന്യജീവിസങ്കേതത്തിെൻറ ചക്കിട്ടപാറ, മുതുക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ചില ഭാഗങ്ങൾ ജനവാസകേന്ദ്രമാണ്. ഈ പ്രദേശങ്ങൾ പരിസ്ഥിതിസംവേദക മേഖലയിൽനിന്ന് ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനാണ് മന്ത്രി തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
കട്ടിപ്പാറ, പുതുപ്പാടി തുടങ്ങിയ സ്ഥലങ്ങളെ സംബന്ധിച്ചാണ് സമരങ്ങൾ ഉണ്ടായതെങ്കിലും അവിടെ ഒമ്പത് ഹെക്ടർ റബർ പ്ലാേൻറഷനല്ലാതെ ജനവാസ മേഖലയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.