വടകര: വിദേശ വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപ തട്ട ിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര കല്ലായിയില്‍ ഹുസ്ന നിവാസില്‍ അ ഹദീസിനെയാണ് (30) വടകര സി.ഐ എം.എം. അബ്ദുൽ കരീമിെൻറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അറ സ്റ്റ് ചെയ്തത്. വടകര അടക്കാതെരുവില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ ഏവിയേഷന്‍ കോളജ് ഓഫ് മാനേജ്മെൻറിലെ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
മലബാറിലെ വിവിധ ജില്ലകളില്‍ 20 പേരില്‍നിന്ന് 1.20 ലക്ഷം മുതല്‍ 1.25 ലക്ഷം വരെ തട്ടിയെടുത്തതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ആറു പരാതികളാണ് പൊലീസില്‍ ലഭിച്ചത്. പണം നഷ്ടപ്പെട്ട വിദ്യാര്‍ഥികൾ ജോലി വേണമെന്ന വ്യാജേന വിസ ആവശ്യപ്പെട്ട് പ്രതിയെ ഫോണില്‍ വിളിച്ച് കാസര്‍കോട് എത്തിക്കുകയായിരുന്നു. പിന്നീട് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
2013 മുതല്‍ ഡല്‍ഹിയിലെ ഛത്തന്പുരിയിലാണ് ഇയാളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍നിന്ന് അഞ്ചുതവണ വിദ്യാര്‍ഥികളെ ഓഫിസിലെത്തിച്ച് അഭിമുഖം നടത്തി. ഏവിയേഷന്‍ കോളജുകള്‍ കണ്ടെത്തി അധ്യാപകരും വിദ്യാര്‍ഥികളുമായി നല്ല സൗഹൃദം സ്ഥാപിച്ചാണ് ജോലി വാഗ്ദാനം ചെയ്യുക.
ഇയാള്‍ക്ക് ഡല്‍ഹിയില്‍ ഫ്ലാറ്റും ആഡംബര കാറുമുണ്ട്. പരാതിക്കാരായ ചിലരില്‍നിന്ന് നേരിട്ടും ഭാര്യയുടെ അക്കൗണ്ടുവഴിയുമാണ് പണം ആവശ്യപ്പെടാറുള്ളത്. അക്കൗണ്ട് പരിശോധിച്ച പൊലീസിന് പണം കണ്ടെത്താനായില്ല. വാഹന കച്ചവടവും റിയല്‍ എസ്റ്റേറ്റ് വ്യാപാരവുമുള്ള പ്രതി ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇനിയും പരാതികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം ഊർജിതമാക്കിയതായും സി.ഐ പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.