ബിനീഷി​െൻറ ഉടമസ്ഥതയിലുള്ളത്​ കടലാസ്​ കമ്പനികളെന്ന്​​ ഇ.ഡി

ബം​ഗ​ളൂ​രു: ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന്​ ക​മ്പ​നി​ക​ൾ രേ​ഖ​ക​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ 'ഷെ​ൽ ക​മ്പ​നി​ക​ൾ' ആ​ണെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്.

ബി​നീ​ഷ്​ ഡ​യ​റ​ക്​​ട​റാ​യി ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 'ബി ​കാ​പി​റ്റ​ൽ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ്'​, 'ബി ​കാ​പി​റ്റ​ൽ ഫോ​റെ​ക്​​സ്​ ട്രേ​ഡി​ങ്'​ എ​ന്നീ പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​ങ്ങ​ളും ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 'ടോ​റ​സ്​ റെ​മ​ഡീ​സ്​' എ​ന്ന മ​രു​ന്നു​വി​ത​ര​ണ ക​മ്പ​നി​യും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വി​ലാ​സ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന്​ ന​വം​ബ​ർ നാ​ലി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ.​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇൗ ​ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ പോ​ലു​മി​ല്ലെ​ന്നും ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യ ഇ.​ഡി, വ്യാ​ജ വി​ലാ​സ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​ക​ളെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​നൂ​പ്​ മു​ഹ​മ്മ​ദ്​ (39), റി​േ​ജ​ഷ്​ ര​വീ​ന്ദ്ര​ൻ (37) എ​ന്നി​വ​ർ ഡ​യ​റ​ക്​​ട​ർ​മാ​രാ​യി എ​റ​ണാ​കു​ള​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 'റി​യാ​ൻ​ഹ ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറ്', ബം​ഗ​ളൂ​രു​വി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 'യൂ​ഷ്​ ഇ​വ​ൻ​റ്​​സ്​ മാ​നേ​ജ്​​മെൻറ്'​ ആ​ൻ​ഡ്​ പ്രൊ​ഡ​ക്​​ഷ​ൻ​സ്​ എ​ന്നി​വ ബി​നീ​ഷി​െൻറ ബി​നാ​മി ക​മ്പ​നി​ക​ളാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ ര​ജി​സ്​​ട്രാ​ർ ഒാ​ഫ്​ ക​മ്പ​നീ​സി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളി​ൽ​നി​ന്നും വി​ശ​ദാം​ശം തേ​ടി​യി​രു​ന്നു. ബി ​കാ​പി​റ്റ​ൽ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ്​, ബി ​കാ​പി​റ്റ​ൽ ഫോ​റെ​ക്​​സ്​ ട്രേ​ഡി​ങ്​ എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തും അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ബം​ഗ​ളൂ​രു​വി​ൽ ഹ​യാ​ത്ത്​ ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​തും 2015ലാ​ണ്. ഇ-​ഫ​യ​ലി​ങ്​ ന​ട​ക്കാ​ത്ത​തി​നാ​ൽ ഇൗ ​ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കു​ന്ന​തും അ​നൂ​പി​െൻറ ആ​ദ്യ​ഘ​ട്ട ബി​സി​ന​സ്​​ അ​വ​സാ​നി​പ്പി​ക്കു​ന്ന​തും 2018ലാ​ണ്. ഇൗ ​സ​മാ​ന​ത​ക​ളി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.