തൃശൂരിൽ ആസൂത്രിത നീക്കം; ഇ.ഡി സുരേഷ് ഗോപിക്ക് മത്സരിക്കാൻ കളമൊരുക്കുന്നു -എം.വി. ഗോവിന്ദൻ

കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡി സുരേഷ്‍ഗോപിക്ക് തൃശൂരിൽ മത്സരിക്കാനുള്ള കളമൊരുക്കുകയാണ്. സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതിന്റെ ഭാഗമായി പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ഇ.ഡിയെയും സി.​ബി.​ഐയേയും ഉപയോഗിച്ച് സർക്കാരിനെയും നേതാക്കളെയും പാർട്ടിയെയും കടന്നാക്രമിക്കാൻ ശ്രമിക്കുകയാണ്. അതുവഴി സഹകരണമേഖലയെ തകർക്കാനാണ് നീക്കം.

പാർട്ടി നേതാക്കളെ കൽതുറുങ്കിലടക്കാൻ ബോധപൂർവമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ആസൂത്രിതമായി തയാറാക്കിയതാണ്. തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.