സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന്​ എറണാകുളം ഇ.ഡി ഓഫിസിലേക്ക് എത്തുന്ന സ്വപ്​ന സുരേഷ് 

രഹസ്യമൊഴി: സ്വപ്​ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തു

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്​​ന സു​രേ​ഷി​നെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ ഇ.​ഡി ഓ​ഫി​സി​ൽ രാ​വി​ലെ 11.30ന് ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ണ്ടു. വ്യാ​ഴാ​ഴ്ച​യും തു​ട​രും.കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്​​ന കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കു​ടും​ബാം​ഗ​ങ്ങ​ൾ, മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ന​ളി​നി നെ​റ്റോ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ര​ഹ​സ്യ​മൊ​ഴി​യി​ലു​ള്ള​താ​യി സ്വ​പ്​​ന വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടു​ന്ന​തി​നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​ൻ ഇ.​ഡി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​ഭി​ഭാ​ഷ​ക​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​വ​ർ ഇ.​ഡി ഓ​ഫി​സി​ലെ​ത്തി​യ​ത്.

സു​ര​ക്ഷ​ക്ക് സ്വ​പ്​​ന നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 27 പേ​ജു​ള്ള ര​ഹ​സ്യ​മൊ​ഴി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി ഇ.​ഡി വാ​ങ്ങി​യി​രു​ന്നു. ര​ഹ​സ്യ​മൊ​ഴി​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ഇ.​ഡി​ക്ക് മു​ന്നി​ൽ ആ​വ​ർ​ത്തി​ച്ച​താ​യാ​ണ്​ സൂ​ച​ന. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ണ്ടും ഹാ​ജ​രാ​കും. 

Tags:    
News Summary - ED questioned Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.