തൃശൂർ: കൊടകര കുഴൽപ്പണ കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസിൽ നിന്ന് എഫ്.ഐ.ആര്‍ ഇ.ഡി ശേഖരിച്ചു. കേസിന്‍റെ അന്വേഷണ വിവരങ്ങളും ഇ.ഡി പരിശോധിച്ചു.
കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി വ്യക്തമാക്കി. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഇ.ഡി പറഞ്ഞു.
കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഇന്ന് ഹൈകോടതി നിർദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമികാന്വേഷണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നൽകിയത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.