പൊന്നാനി: പൊന്നാനിയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ ഇടമായിരുന്ന പൊന്നാനി എ.വി ഹൈസ്കൂളിലെ ഇടശ്ശേരിമാവിന് അധികം ആയുസ്സില്ലെന്ന് കണ്ടെത്തൽ. നൂറ്റാണ്ടോളം പഴക്കമുള്ള മാവ് മുറിച്ചുമാറ്റുന്നതാണ് ഉചിതമെന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം. പൊന്നാനി എ.വി ഹൈസ്കൂളിലെ ഇടശ്ശേരി മാവ് സന്ദർശിച്ച് ശാസ്ത്രസംഘം പഠനം നടത്തി.
സ്കൂൾ മാനേജ്മെൻറിെൻറ അപേക്ഷപ്രകാരം മണ്ണുത്തി കാർഷിക സർവകലാശാലയിലെ പ്രഫ. നിയാസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പൊന്നാനി എ.വി ഹൈസ്കൂളിലെ ഇടശ്ശേരിമാവ് സന്ദർശിച്ച് പഠനം നടത്തിയത്. നൂറോളം വർഷം പ്രായമായ മാവിെൻറ ഇനിയുള്ള നിലനിൽപ് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും മുറിച്ചുമാറ്റേണ്ടിവരുമെന്നുമാണ് ഇവരുടെ പ്രാഥമിക നിഗമനം.
കാലപ്പഴക്കംമൂലം പലതരം ഫംഗസുകൾ ബാധിച്ച് തായ്ത്തടിയുടെ കൂടുതൽ ഭാഗവും ജീവനറ്റുപോയിരിക്കുന്നുവെന്നും ഉടനെതന്നെ ചില്ലകൾ വെട്ടിമാറ്റി മാവിെൻറ ഭാരം കുറക്കണമെന്നും ഇവർ അഭിപ്രായപ്പെട്ടു. മാവിെൻറ സുരക്ഷിതത്വത്തെക്കുറിച്ച് പഠിക്കാൻ ഇതിൽനിന്നുള്ള പലതരം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പഠനത്തിനുശേഷം റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ചാലുടൻ മറ്റുനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.