ആലുവ: എടത്തലയിലെ വിവാദ ഭൂമിയുടെ കരമടച്ചത് തങ്ങളല്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍. എ എം.ഡിയായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ശനിയാഴ്ച ആലുവ താലൂക്ക് ഓഫിസി ൽ നടന്ന ഹിയറിങ്ങിലാണ് കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. പാ ട്ടക്കരാര് മാത്രം നിലനിൽക്കെ വസ്തു നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന ആരോപണം കമ്പനി നിഷേധിച്ചു. കരമടച്ചത് കമ്പനിയല്ലെന്നും ആരോ അടച്ചതാണെന്നുമാണ് അഭിഭാഷകൻ വിശദീകരിച്ചത്. കമ്പനി അടച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം പരാതിക്കാരിക്കാണെന്ന് പിവീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ സമ്മതിച്ചതായി ഭൂരേഖ തഹസില്‍ദാര്‍ പി.എന്‍. അനി പറഞ്ഞു. എതിർകക്ഷിയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ പരാതിക്കാരിക്ക് 10 ദിവസം കൂടി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.15നാണ് മൂന്നാമത്തെ സിറ്റിങ് നടന്നത്. വാദിയുെടയും എതിർ പക്ഷത്തിെൻറയും അഭിഭാഷകർ തമ്മിൽ രൂക്ഷമായ തർക്കം നടന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഇടപാടിൽ ഇപ്പോൾ പരാതി നൽകിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന് എതിർഭാഗം വക്കീൽ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ൈട്രബ്യൂണല്‍ 2006 സെപ്റ്റംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പാട്ടാവകാശം കമ്പനി സ്വന്തമാക്കിയത്. ആ സമയത്ത് പി.വി. അൻവർ ജനപ്രതിനിധി ആയിരുന്നില്ല. പ്രശസ്തനായ ഒരാളെ കരിവാരിേത്തക്കുകയാണ് ഇപ്പോഴത്തെ പരാതിയുടെ ലക്ഷ്യം.
എടത്തലയിലെ 11.46 ഏക്കര്‍ ഭൂമിയും എട്ടുനില കെട്ടിടവും 99 വർഷത്തെ പാട്ടത്തിന് വാങ്ങിയ കമ്പനി എടുത്ത വായ്പ തിരിച്ചടക്കാതിരുന്നതിനെത്തുടർന്ന് ബാങ്ക് സ്ഥലം േലലം ചെയ്തേപ്പാഴാണ് പീവീസിന് പാട്ടാവകാശം കൈവന്നത്. പി.വി. അന്‍വര്‍ മാനേജിങ് ഡയറക്ടറായ കമ്പനി സ്വാധീനം ചെലുത്തി സ്ഥലത്തിെൻറ നികുതി സ്വന്തം പേരിൽ അടച്ച് സ്വന്തമാക്കിയെന്നാണ് ഉടമകളുടെ പരാതി.
ഭൂമിയുടെ പാട്ടക്കാലാവധി കഴിയുന്നതോടെ ഉടമസ്ഥാവകാശം തങ്ങളുടേതാകുമെന്ന് വാദിഭാഗം നിലപാടെടുത്തു. തർക്കത്തിലായ പാട്ടസ്ഥലം ഉടമക്ക് ലഭിക്കാൻ 85 വർഷത്തോളം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.