പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമാക്കണം -സംവരണ സമുദായ മുന്നണി

കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം മുഴുവൻ കോഴ്സുകളിലും 40 ശതമാനമായി ഉയർത്തണമെന്ന് സംവരണ സമുദായ മുന്നണി.

കേരളത്തിന്‍റെ പകുതിയിലധികം ജനസംഖ്യയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ഒമ്പത് ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ സംവരണം. പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടെ കാണുന്ന സർക്കാർ നിലപാട് തിരുത്തണം. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് മുന്നണി നേതാക്കൾ മുഖ്യമന്ത്രിയെ കാണും. ജില്ലതല യോഗങ്ങൾ വിളിക്കുമെന്നും പ്രസിഡന്‍റ് കുട്ടപ്പൻ ചെട്ടിയാർ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ് എന്നിവർ പറഞ്ഞു.

സമുദായ സംവരണം മുന്നണി വൈസ് പ്രസിഡന്‍റ് സുദേഷ് എം.രഘു വിഷയം അവതരിപ്പിച്ചു. വി. ദിനകരൻ, ജോസഫ് ജൂഡ്, എൻ.കെ. അലി, ജോയി ഗോതുരുത്ത്, ജഗതി രാജൻ, അഡ്വ. പയ്യന്നൂർ ഷാജി, എ. ദാമോദരൻ, പ്രഫ. അബ്ദുൽ റഷീദ്, ഒ.വി. ശ്രീദത്, ഡോ. പി. നസീർ, ഷൈജു മുരുകേഷ്, റോയി പാളയത്തിൽ, കെ.കെ. വിശ്വനാഥൻ, ബേസിൽ മുക്കത്ത്, രേണുക മണി, എം.എ. ലത്തീഫ്, ആർ. രമേശൻ, പി.എം. സുഗതൻ, വിൻസ് പെരിഞ്ചേരി, സിബി ജോയ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Education reservation for backward classes should be increased to 40 per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.