തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് മൂന്നുദിവസത്തേക്ക് സർക്കാർ അനുവദിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. 20 വരെ അവശ്യവസ്തുക്കൾ വിൽക്കുന്ന പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി കടകൾക്ക് പുറമെ തുണി, ചെരിപ്പ്, ഇലക്ട്രോണിക്സ്, ഫാൻസി കടകളും ജ്വല്ലറികളും തുറക്കാനാണ് അനുമതി. രാത്രി എട്ടുവരെ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഇളവില്ലാത്ത ട്രിപ്ള്‍ ലോക്ഡൗണുള്ള ഡി പ്രദേശങ്ങളിലെ കടകളും തുറക്കാം.
തിങ്കളാഴ്ച മുതൽ എ, ബി േമഖലകളിലെ കടകൾക്ക് കൂടുതൽ ഇളവുകളുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവക്ക് രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം. മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാം. മുടിവെട്ടാൻ മാത്രമാണ് അനുമതി. ഒരു ഡോസ് വാക്സിനെടുത്ത ജീവനക്കാരെ ഉപയോഗിച്ചുവേണം ഇത്തരം കടകൾ പ്രവർത്തിപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.