കൊച്ചി: അന്തർ സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളിൽനിന്ന് കൊച്ചിയിലെ റേവ് പാർട്ടികളിൽ ഉപയോഗിക്കാൻ വൻതോതിൽ മയക്കുമരുന്നും കഞ്ചാവും കൊണ്ടുവരുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനകളിൽ എട്ടുപേർ പിടിയിൽ. ആൻറി ഡ്രഗ് കാമ്പയിെൻറ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങളിലും മറ്റുമാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത്.
കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്തുനിന്ന് എം.ഡി.എം.എയുമായി കാസർകോട് തളങ്കര നസ്രത്ത് റോഡ് അസറുദ്ദീൻ (25) പിടിയിലായി. ഇയാൾ എട്ടു മാസമായി കടവന്ത്രയിൽ വീട് വാടകക്കെടുത്ത് വിൽപന നടത്തുകയായിരുന്നു. പാലാരിവട്ടം തമ്മനത്തെ പരിശോധനയിൽ കഞ്ചാവുമായി കാസർകോട് തളങ്കര സ്വദേശികളായ സൈനുദ്ദീൻ (28), മുഹമ്മദ് ഇർഷാദ് (25), മുഹമ്മദ് ഷാൻ ഫിർ (21) എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് ഭാഗത്തുനിന്ന് നായരമ്പലം സ്വദേശികളായ വിഷ്ണു (25), അനന്തൻ (25), അനൂപ് (19), കടവന്ത്രയിൽനിന്ന് സന്തോഷ് (38) എന്നിവരെയും പിടികൂടി.
മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 നമ്പറിൽ വാട്സ്ആപ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേക്ക് വിഡിയോ, ഓഡിയോ വിവരങ്ങൾ അയക്കാം. കൂടാതെ 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാം. അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.