തിരുവനന്തപുരം: കേരള പൊലീസിലെ എട്ട് ഡിവൈ.എസ്.പിമാർക്ക് നോൺ ഐ.പി.എസ് കേഡറിൽ എസ്.പിമാരായി സ്ഥാനക്കയറ്റം. എസ്. മധുസൂദനൻ (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എസ്. സുരേഷ് കുമാർ (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം), ഇ.എസ്. ബിജുമോൻ (വിജിലൻസ് ആൻഡ് ആന്‍റികറപ്‌ഷൻ ബ്യൂറോ, തിരുവനന്തപുരം), ഹരീഷ് ചന്ദ്ര നായിക് (ഉത്തരമേഖല ട്രാഫിക്), വി. ജയകുമാർ (വിജിലൻസ് ആൻഡ് ആന്‍റികറപ്‌ഷൻ ബ്യൂറോ, തിരുവനന്തപുരം), വി.കെ. അബ്ദുൽഖാദർ (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ), പ്രിൻസ് അബ്രഹാം (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തൃശൂർ റേഞ്ച്), കെ ലാൽജി (എൻ.ആർ.ഐ സെൽ). എസ്.പിമാരായ പി. വാഹിദ് (അസി. ഡയറക്ടർ, കെപ), കെ.കെ. അജി (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം) എന്നിവരെ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്‌തു.
ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: കേരള പൊലീസിലെ 15 സി.ഐമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. സ്ഥാനക്കയറ്റം ലഭിച്ചവർ: ടി. മനോജ് (ക്രൈംബ്രാഞ്ച്, മലപ്പുറം), പി.കെ. മണി (ജില്ല ക്രൈംബ്രാഞ്ച്, കണ്ണൂർ റൂറൽ), കെ.വി. ബാബു (ജില്ല ക്രൈംബ്രാഞ്ച്, കണ്ണൂർ സിറ്റി), വി.എസ്. ബിജു (നോർത്ത് ട്രാഫിക്, തിരുവനന്തപുരം സിറ്റി), ബിജു വി. നായർ (അമ്പലപ്പുഴ), റെജൊ പി. ജോസഫ് (ട്രാഫിക്2, കൊച്ചി സിറ്റി), കെ.ജെ. പീറ്റർ (ജില്ല ക്രൈംബ്രാഞ്ച്, കൊച്ചി സിറ്റി), വി.വി. ലതീഷ് (നാദാപുരം), സി. രാജീവ് കുമാർ (ജില്ല സ്പെഷൽ ബ്രാഞ്ച്, കോട്ടയം), എ. പ്രസാദ് (ഇന്‍റേണൽ സെക്യൂരിറ്റി, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്‌ണൻ (നാർകോട്ടിക് സെൽ, വയനാട്), കെ.ജി. അനീഷ് (ക്രൈംബ്രാഞ്ച്, കണ്ണൂർ), പി. പ്രമോദ് (എസ്.എസ്.ബി, കോഴിക്കോട് റൂറൽ), പി. അബ്ദുൽ ബഷീർ (മലപ്പുറം), എസ്.പി. സുധീരൻ(എസ്.എസ്.ബി, തൃശൂർ).
നാല് ഡിവൈ.എസ്.പിമാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിൽ എ.എസ്.പിമാരായി നിയമിച്ചു. പി.എം. പ്രദീപ് (കോഴിക്കോട് റൂറൽ), എസ്. ഷാനവാസ് (വയനാട്), എസ്.ടി. സുരേഷ് കുമാർ (തൃശൂർ റൂറൽ), എൽ സുരേന്ദ്രൻ (കോഴിക്കോട് സിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.