പൂവച്ചൽ പന്നിയോട് പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായവർ

പൊലീസിനെ ആക്രമിച്ച സംഘത്തിലെ എട്ടുപേർ കൂടി പിടിയിൽ

കാട്ടാക്കട: പൂവച്ചൽ പന്നിയോട് കേസന്വേഷണത്തിനു പോയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിലെ എട്ടു പ്രതികളെക്കൂടി കാട്ടാക്കട പൊലീസ് അറസ്​റ്റ്​ ചെയ്തു.

കള്ളിക്കാട് മൈലക്കര നാരകത്തിൻകുഴി മേഘാഭവനിൽ മിഥുൻ (20), കുഴിവിള വീട്ടിൽ ശിവലാൽ (19), വീരണകാവ് മങ്കാരക്കോണം വീട്ടിൽ റാഷിക് (20), മുള്ളുപാറയ്ക്കൽ വീട്ടിൽ അഭിജിത് (19), അരുവിക്കുഴി അമ്മുഭവനിൽ ശംഭുസുരേഷ് (19), പന്നിയോട് കുളവുപാറ അഭിലാഷ് ഭവനിൽ അഭിലാഷ് (41), കല്ലിയൂർ പെരിങ്ങമ്മല കോഴിയ്ക്കൽക്കുഴി മേലെ പുത്തൻവീട്ടിൽ സുജി (21), കല്ലിയൂർ കുര്യക്കാട് റീന ഭവനിൽ മഹേഷ് കുമാർ (24) എന്നിവരാണ് അറസ്​റ്റിലായത്.

കേസിൽ ഉൾപ്പെട്ട രണ്ടുപേരെ സംഭവത്തിനിടെ അറസ്​റ്റ്​ ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി പന്നിയോട്- കല്ലാമം റോഡിലായിരുന്നു സംഭവം. പ്രദേശത്ത് കഞ്ചാവ്, ചാരായ വിൽപന ഉൾപ്പെടെ നടത്തിവന്നിരുന്ന സാമൂഹിക വിരുദ്ധരുടെ ശല്യത്തെക്കുറിച്ച് കിട്ടിയ പരാതി അന്വേഷിക്കാൻ കൺട്രോൾ റൂം വാഹനത്തിൽ പോയ കാട്ടാക്കട പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐ നവാസ്, സി.പി.ഒമാരായ ടി.ആർ. ബിജു, എം. ശ്രീനാഥ് എന്നിവരെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്.

ജീപ്പും അടിച്ചുതകർത്തിരുന്നു. 15 ലധികം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Eight more members of gang attacked police arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.