തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എസ്. ശ്രീകുമാര്‍ (തിരുവനന്തപുരം) എസ്. വിജയകുമാരന്‍ കുമാര്‍ (തിരുവനന്തപുരം), എസ്.എ. സെയിഫ് (കൊല്ലം), വി.ടി.കെ. അബ്ദുൽ സമദ് (കോഴിക്കോട്) ഡോ. സി.കെ. ഷാജിബ് (കോഴിക്കോട്), ഡോ. സ്റ്റാനി തോമസ്, (കോട്ടയം), ഡോ. മിനി സഖറിയാസ് (എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം) എന്നിവരാണ് പുതിയ അംഗങ്ങള്‍.
ഡോ. ശ്രീകുമാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുന്നു. സി.പി.െഎയുടെ സർവിസ് സംഘടനയായ ജോയൻറ് കൗൺസിലിെൻറ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു എസ്. വിജയകുമാരൻ നായർ. മെഡിക്കൽ കോളജിൽ നിന്നാണ് വിരമിച്ചത്. എസ്.െഎ. സൈഫ് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഒാഫിസറാണ്. ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം എഴുത്തുകാരൻ കൂടിയാണ്.
തലശേരി മുബാറക്ക് ഹൈസ്കൂൾ അധ്യാപകനായ അബ്സുദൽ സമദ് മേപ്പയൂർ സ്വദേശിയാണ്. ഡോ. സി.കെ. ഷാജിബ് 20 വർഷമായി വെറ്ററിനറി ഡോക്ടറായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശിയാണ്. ഡോ. സ്റ്റാനി തോമസ് കോളജ് പ്രഫസറാണ്. ബോണി കുര്യാക്കോസ് മാധ്യമപ്രവർത്തകൻ. കേരള കോൺഗ്രസ് ജോസ് വിഭാഗം, കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം, െഎ.എൻ.എൽ അടക്കം കക്ഷികൾക്കും ഇക്കുറി പ്രാതിനിധ്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.